LatestThiruvananthapuram

ഗുരുമിത്രന്‍ സ്വാമിയ്ക്ക് സ്മരണാഞ്ജലി

“Manju”

പോത്തന്‍കോട് : ഗുരുജ്യോതിയില്‍ അണഞ്ഞ ആശ്രമം ഓര്‍ഗൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വിയുടെ 41-ാം പ്രാര്‍ത്ഥനാദിനം നാളെ ഞായറാഴ്ച നടക്കും. ചടങ്ങുകളുടെ ഭാഗമായി രാവിലെ 8 മണിക്ക് സഹകരണമന്ദിരത്തില്‍ സ്മരണാഞ്ജലിയായി സംഘടിപ്പിക്കുന്ന യോഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിക്കും. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമാകും. അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ആര്‍ട്സ് & കള്‍ച്ചര്‍ ഡോ.റ്റി.എസ്. സോമനാഥന്‍, അഡ്വൈസര്‍ സബീര്‍ തിരുമല, മെഡിക്കല്‍ സൂപ്രണ്ട് ആയുര്‍വേദ ഡോ.ബി.രാജ് കുമാര്‍, അഡീഷണല്‍ ജനറല്‍ കണ്‍വീനര്‍ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പി.പി.ബാബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓഫീസ് ഓഫ് ദി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.. മുരളീധരന്‍. ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് എന്നിവര്‍ സംസാരിക്കും. ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ ഡി.പ്രദീപ് കുമാര്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തിന് സീനിയര്‍ ജനറല്‍ മാനേജര്‍ റ്റി.കെ. ഉണ്ണികൃഷ്ണപ്രസാദ് കൃതജ്ഞത രേഖപ്പെടുത്തും. തുടര്‍ന്ന് 11.00 മണിക്ക് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും.

Related Articles

Back to top button