IndiaKeralaLatest

കാലിക്കറ്റ് സര്‍വകലാശാല എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

“Manju”

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളജുകള്‍ എന്നിവയിലേക്കുള്ള 2021-ലെ പാര്‍ട് ടൈം, ഫുള്‍ടൈം എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 187 രൂപയും മറ്റുള്ളവര്‍ 555 രൂപയും ഫീസടച്ച്‌ ജൂണ്‍ 14ന് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. സ്വാശ്രയ കോളജിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച്‌ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.

ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്‌ഔട്ട്, ചലാന്‍ രശീതി, എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ കമ്മ്യൂണിറ്റി സെര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ജൂണ്‍ 16ന് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വകുപ്പുതലവന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്   0494 2407017, 2407363 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button