IndiaLatest

കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

“Manju”

ഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രോഗം ബാധിച്ച ഓരോ വ്യക്തിയുടെയും മരണത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷിക്ക് അതീതമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും 4 ലക്ഷം രൂപയുടെ എക്സ് ഗ്രേഷ്യ നല്‍കണമെന്ന് ദുരന്തനിവാരണ നിയമം 2005 പ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Related Articles

Back to top button