KeralaLatest

കേരളത്തിൽ ഭാഗിക സൂര്യഗ്രഹണം

“Manju”

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായി. ഉത്തരേന്ത്യയില്‍ 3 മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായിരുന്നു
സൂര്യഗ്രഹണം അപൂർവവും ഏറെ ശ്രദ്ധേയവുമാണ്. ജൂൺ 21 ഉത്തരായനാന്ത ദിനമാണ്. അതായത് നമ്മെ സംബന്ധിച്ചിടത്തോളം സൂര്യൻ ഒരു വർഷത്തിൽ ഏറ്റവും വടക്കുഭാഗത്തായി വരുന്ന ദിവസം. അയനാന്ത ദിനത്തിലുള്ള സൂര്യഗ്രഹണത്തിന് ഇനി 2031 ജൂൺ 21 വരെ കാത്തിരിക്കണം.ജൂൺ 21 നമ്മെ സംബന്ധിച്ചിടത്തോളം തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്ന ദിവസം കൂടിയാണ്. രാജ്യാന്തര യോഗാ ദിനവും അന്നു തന്നെ.
നൂറ് വർഷത്തിനിടയിലെ ഏറ്റവും ആഴമേറിയ സൂര്യഗ്രഹണമായിരുന്നു ഇത്. സൂര്യനും ഭൂമിയ്ക്കുമിടയില്‍ ചന്ദ്രന്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്.

രാവിലെ 9.15നാണ് ഗ്രഹണം ആരംഭിച്ച ത് ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തി. . 3.03 ന് അവസാനിച്ചു . ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഗ്രഹണം തുടങ്ങിയത് .ഏകദേശം രാവിലെ 10.12 നാണ്. 11.49ന് വലയം ദൃശ്യമായി -. മുപ്പത് സെക്കന്റ് മാത്രം ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വലയ ഗ്രഹണം കാണാൻ ആയി

കേരളത്തിൽ തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ രാവിലെ 10.14 മുതല്‍ ഉച്ചക്കു 1.15 വരെയാണ് സൂര്യഗ്രഹണം കണ്ടത് 11.40ന് ഗ്രഹണത്തിന് ചില സവിശേഷതകളുണ്ടാ യിരുന്നു . മുത്തുമാലക്ക് സമാനമായി 30 സെക്കന്‍ഡുകള്‍ ഇത് ദൃശ്യമായതു സൂര്യബിംബത്തിന്റെ 34.7 ശതമാനം മറക്കുന്ന ദൃശ്യമാനു ലഭിച്ചത്

ഇന്നത്തെ സൂര്യഗ്രഹണത്തിന് വേറെയുമുണ്ട് സവിശേഷതകൾ. മായൻ കലണ്ടർ അനുസരിച്ച് 2020 ജൂൺ 21 ന് ലോകം അവസാനിക്കുമെന്നാണ് പ്രവചനം. എന്നാൽ ശാസ്ത്രീയമായ ഒരു അടിത്തറയും ഈ വാദത്തിനില്ല. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായൻ വിശ്വാസം.

Related Articles

Back to top button