Kerala

ട്രെയിന്‍ സര്‍വ്വീസുകള്‍ പുന:രാരംഭിക്കുന്നു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച കേരളത്തില്‍ നിന്നുള്ള തീവണ്ടി സര്‍വ്വീസുകള്‍ പുന:രാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മലബാര്‍, മാവേലി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ എട്ട് സര്‍വ്വീസുകളാണ് പുന:രാംഭിക്കുന്നത്.

മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഈ മാസം നാല് മുതലും, മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് 10 മുതലും ഓടിത്തുടങ്ങും. പുനലൂര്‍- മധുരൈ എക്‌സ്പ്രസ് ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, നാഗര്‍കോവില്‍- കോയമ്പത്തൂര്‍, ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എന്നീ തീവണ്ടികള്‍ ഈ മാസം ഒന്‍പത് മുതലും, നാഗര്‍കോവില്‍- ചെന്നൈ എഗ്മോര്‍ തീവണ്ടി ഈ മാസം 11 മുതലുമാണ് സര്‍വ്വീസ് ആരംഭിക്കുക. തീവണ്ടികളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ബുധനാഴ്ച മുതല്‍ ആരംഭിക്കും.

Related Articles

Back to top button