Latest

ഗൂഗിൾ ക്രോമിന് പുതിയ ലോഗോ വരുന്നു

“Manju”

ന്യൂഡൽഹി: എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെർച്ച് എൻജിനായ ഗൂഗിൾ ക്രോമിന് പുതിയ ലോഗോ വരുന്നു. താമസിയാതെ തന്നെ പുതിയ ലോഗോ എല്ലാ ഉപകരണങ്ങളിലും ലഭ്യമാകും. ഒറ്റനോട്ടത്തിൽ ലോഗോയിലെ മാറ്റം മനസിലാകില്ല. ലോഗോയിലെ ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളുടെ കാഠിന്യം അൽപ്പം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

ഇതിന് മുൻപ് 2011ലും 2014ലുമാണ് ലോഗോയിൽ മാറ്റം വരുത്തിയത്. മാക്ക് ഓഎസിലും ഐഒഎസിലുമുള്ള ക്രോമിന്റെ ബീറ്റാ ആപ്പിന്റെ ലോഗോയിൽ ബീറ്റ എന്ന് കാണിച്ചുകൊണ്ടുള്ള പുതിയ ലോഗോ ചേർത്തിട്ടുണ്ട്. അപ്‌ഡേഷൻ ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഡിസൈനർ എൽവിൻ ഹു ട്വീറ്റ് ചെയ്തു.

ചുവപ്പ്, പച്ച, മഞ്ഞ, നീല എന്നി നിറങ്ങളാണ് ഗൂഗിളിന്റെ ആപ്പുകൾക്കെല്ലാം ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്തിടെയാണ് ഈ മാറ്റം ഗൂഗിൾ വരുത്തിയത്. ഗൂഗിൾ മാപ്പ്‌സ്, ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ, മീറ്റ്, ഹോം, ജിപേ തുടങ്ങിയ ആപ്പുകൾക്കെല്ലാം ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളാണുള്ളത്.

Related Articles

Back to top button