Kerala

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 1797 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ 1709 കിലോഗ്രാം മത്സ്യവും ശനിയാഴ്ച നടന്ന പരിശോധനയില്‍ 88 കിലോഗ്രാം മത്സ്യവുമാണ് പിടിച്ചെടുത്തത്.

ലോക് ഡൗണ്‍ തീരുന്നതുവരെ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എല്ലാ ജില്ലകളിലേയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഭക്ഷ്യ സുരക്ഷ, പോലീസ്, റവന്യൂ, ഫുഡ് സേഫ്റ്റി, ഫിഷറീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,15,516 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ഏപ്രില്‍ 4ന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2866 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 6ന് 15641 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 7ന് 17018 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 8ന് 7558 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 9ന് 7755 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 10ന് 11756 മത്സ്യവും ഏപ്രില്‍ 11ന് 35,786 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 12ന് 2128 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 13ന് 7349 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 14ന് 4260 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 15ന് 1320 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 16ന് 282 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 17 ന് 1709 കിലോഗ്രാം മത്സ്യവുമാണ് പിടിച്ചെടുത്തത്.

ശനിയാഴ്ച സംസ്ഥാനത്താകെ 181 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 17 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

Related Articles

Leave a Reply

Check Also
Close
Back to top button