KeralaLatest

സ്വര്‍ണവില കുതിക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വര്‍ധിച്ച്‌ 4,465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയാണ് വര്‍ധിച്ചത് .കഴിഞ്ഞ ദിവസം 35,520 രൂപയായിരുന്നു പവന്റെ വില .

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.2 ശതമാനം വര്‍ധിച്ചു 1,800.42 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണത്തിന്റെ വില. ഡോളര്‍ ദുര്‍ബലമായതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.15 ശതമാനം വര്‍ധിച്ച്‌ 47,800 രൂപയുമായി. അഞ്ചു ദിവസത്തിനിടെ 1,500 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത് .

Related Articles

Back to top button