KeralaLatest

കോടതി സമുച്ചയം യാഥാര്‍ത്ഥ്യമാക്കുമെന്ന് എം.എല്‍.എ

“Manju”

കരുനാഗപ്പള്ളി: കോടതി സമുച്ചയം എല്ലാ പ്രതിസന്ധികളും നീക്കി ഉടനെ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് സി.ആര്‍.മഹേഷ്‌ എം.എല്‍.എ വ്യക്തമാക്കി. കരുനാഗപ്പള്ളി നഗരസഭാ പരിധിയില്‍ ഉള്ള ഐ.എച്ച്‌.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജ് നില്‍ക്കുന്ന സര്‍ക്കാര്‍ വസ്തു കോടതി സമുച്ചയത്തിന് വേണ്ടി ഏറ്റെടുക്കുവാന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു .

എന്‍ജിനീയറിംഗ് കോളേജിന് അവരുടെ വസ്തുവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ 3 കോടി രൂപ നഷ്ടപരിഹാരമായി ഐ.എച്ച്‌.ആര്‍.ഡി ആവശ്യപ്പെട്ടിരിന്നു. പക്ഷെ നഗരസഭ ഒരു കോടി 12 ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കോടതി ഒഴിയേണ്ടതിനാല്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍ ജഡ്ജ് കെ.ബി. ജയകുമാറിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗതലത്തിലാണ് തീരുമാനം എടുത്തത് .

Related Articles

Back to top button