അമൃത് എന്ന ഔഷധസസ്യത്തെ പരിചയപ്പെടാം.. | Immunity Booster | Guduchi | Health Benefits of Guduchi

Guduchi

അമൃത് എന്ന ഔഷധസസ്യത്തെ പരിചയപ്പെടാം.. | Immunity Booster | Guduchi | Health Benefits of Guduchi

“Manju”
Dr.RHIJU.K,BAMS,PGDMLE

ഇന്ന് പരിചയപ്പെടുത്തുവാൻ പോകുന്നത് അമൃത് എന്ന് ഔഷധസസ്യമാണ്. ഈ കോവിഡ് എന്ന മഹാമാരിയുടെ സമയത്ത് ഏറ്റവും പ്രസക്തവും പ്രതിരോധ ശക്തി വർധിപ്പിക്കുന്ന എല്ലാ ആയുർവേദ മരുന്നുകളിലും ഒരു പ്രധാന ചേരുവയാണ് അമൃത് എന്ന് വള്ളിച്ചെടി. നമുക്ക് ഇവിടെ കാണാവുന്നതാണ് പടർന്നുകിടക്കുന്ന ഹൃദയാകൃതിയിലുള്ള ഇലയോടു കൂടിയ അമൃത് ഹിന്ദിയിൽ ‘ഗിലോയ്’ എന്നും സംസ്കൃതത്തിൽ ‘ഗുടുചി’ എന്നും പറയുന്നു. ശാസ്ത്രീയ നാമം ടൈനോസ്പോറ കോർഡിഫോലിയ എന്നാണ്.’മീനിസ്‌പെര്മഷ്യ ഫാമിലിയിൽ പെട്ട അമൃത് ഇന്ത്യയിലുടനീളം കാണുന്നതാണ്.
അമൃത് തണ്ട് ചെറുതായി മുറിച്ച് കൃഷി ചെയ്യുവാനും തോട്ടങ്ങളിൽ വളർത്തുവാനും സാധിക്കുന്നതാണ്. അമൃതിന്റെ പ്രധാന ഗുണങ്ങളെക്കുറിച്ച് ഞാൻ പറയാം പ്രധാനമായും ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആണ്. രോഗപ്രതിരോധശക്തി കൂട്ടുവാനും അസുഖങ്ങളെ തടയുവാനും അമൃത് ചേർത്തുണ്ടാക്കുന്ന മരുന്നുകൾ പ്രയോജനം ചെയ്യുന്നു. രണ്ടാമതായി ഇത് നല്ലൊരു ആന്റി ഓക്സിഡ് ആണ്.

ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കിൽ സിനെ തടയുവാൻ സഹായിക്കുന്നു. മൂന്നാമതായി ഇതു നല്ല ഒരു ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ് ആണ്.
സന്ധിവാതം രക്തവാദം ആമവാതം എന്നീ അവസ്ഥകളിൽ സന്ധികളിൽ ഉണ്ടാകുന്ന നീർവീക്കം കുറയ്ക്കുന്നു. അമൃത് കൊണ്ട് ഉണ്ടാക്കുന്ന സാധാരണ യോഗങ്ങൾ ഇവയാണ് അമൃതഅരിഷ്ടം, അമൃതോത്തരം കഷായം, ഗുളുചിയത്തി കഷായം, ഗുടുചി സത് വം , ഷം ശമന വടി എന്നിവയാണ്.

 

For More :

Dr.RHIJU.K,BAMS,PGDMLE. Additional Medical Superintendent (Ayurveda), Santhigiri Ayurveda and Siddha Hospital Kakkanad.

mob : +91 94474 21045

Buy Amritharishtam Online : https://www.santhigirionline.com/product_detail.php?p_id=55

Buy Amrithotharam Kashayam Online : https://www.santhigirionline.com/product_detail.php?p_id=249

Order through WhatsApp: http://wa.me/918136969961 (or) wa.me/918590036694

For Treatment Enquiries : +91 70120 05821

santhigiriadmin

Related post