InternationalLatest

വെങ്കല നേട്ടത്തിനായി പി വി സിന്ധു ഇന്ന് കളത്തില്‍ ഇറങ്ങും

“Manju”

ടോക്കിയോ: ഒളിംപിക്‌സ് മത്സരത്തില്‍ വെങ്കല മെഡലിനായി ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധു ഇന്ന് ഇറങ്ങും. ചൈനീസ് താരമാണ് എതിരാളിയായി വരുന്നത്. മത്സരം വൈകിട്ട് അഞ്ചിന് തുടങ്ങും. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിന് അരികെയാണ് ഇപ്പോള്‍ സിന്ധു. റിയോയില്‍ സിന്ധു വെള്ളി മെ‍ഡല്‍ നേടിയിരുന്നു.

ഗുസ്‌തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്നും രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുള്ളൂ.
ഇന്നലെ സെമിയില്‍ സിന്ധുവിനെ ചൈനീസ് തായ്‌പേയിയുടെ തായ് സു-യിംഗ് തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 21-18, 21-12. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 5-2ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു. പക്ഷെ പിന്നില്‍ നിന്ന് പൊരുതിക്കയറിയ തായ് 11-11ന് ഒപ്പമെത്തി.

Related Articles

Back to top button