InternationalLatest

മാദ്ധ്യമപ്രവർത്തകരെ തടവിലാക്കി പാകിസ്താൻ

“Manju”

ഇസ്ലാമാബാദ്: മാദ്ധ്യമപ്രവർത്തകരെ തടവിലാക്കി പാക്ഭരണകൂടം. ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് നടന്നത്. വെബ് ചാനൽ നടത്തുന്ന അമിർ മിർ, ഇമ്രാൻ ഷഫ്ഖ്വാത് എന്നിവരെയാണ് ഭരണകൂടം പിടികൂടിയത്.

അമീർ മിർ വീട്ടിൽ നിന്നും സ്ഥാപനത്തിലേക്ക് പോകും വഴിയും ഇമ്രാനെ വീട്ടിൽ നിന്നുമാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തത്. ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് വ്യക്തമല്ലെന്ന് പാക് മാദ്ധ്യമങ്ങൾ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തതിന് പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.

മാദ്ധ്യമപ്രവർത്തകരെ യാതൊരു വിധ കുഴപ്പങ്ങളുമില്ലാതെ ഉടൻ വീടുകളിൽ തിരികെ എത്തിക്കണം. രാജ്യത്താകമാനം നിരവധി പേരാണ് അപ്രത്യക്ഷമാകുന്നത്. ഇത്തരം നടപടികൾ ഭരണകൂടത്തിന്റെ വിശ്വാസ്യത തകർത്തിരിക്കുകയാണ്. ഇതിനെതിരെ വൻജനകീയ മുന്നേറ്റത്തെ ഭരണകൂടം നേരിടേണ്ടിവരുമെന്നും പാക് മനുഷ്യാവകാശ കമ്മീഷൻ മുന്നറിയിപ്പു നൽകി.

ഭരണകൂട ഭീകരത എല്ലാ അതിരുകളും ലംഘിക്കുകയാണ്. രാഷ്‌ട്രീയ എതിരാളികളേയും മാദ്ധ്യമപ്രവർത്തകരേയും ഇല്ലായ്മ ചെയ്യുന്ന ഇമ്രാൻ ഖാന്റെ നീചമായ നടപടിയാണിതെന്നും പ്രതിപക്ഷ നേതാവായ ബിലാവൽ ബൂട്ടോ ആരോപിച്ചു.

Related Articles

Back to top button