IndiaLatest

2025 മുതല്‍ ഉപകരണങ്ങള്‍ക്ക് ടൈപ് സി പോര്‍ട്ട് നിര്‍ബന്ധമാക്കും

“Manju”

രാജ്യത്തെ മൊബൈല്‍ ഉപകരണങ്ങളില്‍ കോമണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ തീരുമാനമായി. 2025 മാര്‍ച്ച്‌ മുതല്‍ രാജ്യത്ത് പുറത്തിറങ്ങുന്ന മൊബൈല്‍ ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ടൈപ്പ്സി പോര്‍ട്ട് നിര്‍ബന്ധമാക്കും. സ്മാര്‍ട്ട് വാച്ചുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് വെയറബിള്‍ ഉപകരണങ്ങള്‍ക്ക് മറ്റൊരു കോമണ്‍ ചാര്‍ജര്‍ നിര്‍ബന്ധമാക്കും.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഫീച്ചര്‍ ഫോണുകള്‍ക്കായി മറ്റൊരു കോമണ്‍ ചാര്‍ജറും അവതരിപ്പിച്ചേക്കും. 2024 ഡിസംബര്‍ മുതല്‍ യൂറോപ്യന്‍ യൂണിയനും ടൈപ്പ് സിയിലേക്ക് മാറുകയാണ്. 2026 മുതല്‍ യൂറോപ്പില്‍ വില്‍ക്കുന്ന ലാപ്ടോപ്പുകള്‍ക്ക് ടൈപ്പ് സി പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോമണ്‍ ചാര്‍ജറുകള്‍ ഇവേസ്റ്റിന്റെ അളവ് കുറയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു.

നിലവില്‍, രാജ്യത്തെ മിക്ക ആന്‍ഡ്രോയിഡ് ഫോണുകളും ടൈപ്പ്സി ഉപയോഗിക്കുന്നു. ലൈറ്റിനിംഗ് പോര്‍ട്ട് ഉപയോഗിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. അതേസമയം, ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ടിന് പകരം വയര്‍ലെസ് ചാര്‍ജിംഗ് മാത്രമുള്ള ഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 2024 ല്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 16 സീരീസ് ആകും വയര്‍ലെസ് ചാര്‍ജിംഗ് മാത്രമുള്ള ആദ്യ ഫോണ്‍.

Related Articles

Back to top button