InternationalLatest

ദുബൈ സര്‍ക്കാരില്‍ ജോലി അവസരം

“Manju”

 

ദുബൈ: ദുബൈ സര്‍ക്കാരില്‍ ജോലി ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അവസരം. 50,000 ദിര്‍ഹം വരെ ശമ്ബളം ലഭിക്കുന്ന ജോലി ഒഴിവുകളാണ് വിവിധ വകുപ്പുകളിലുള്ളത്.

എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. https://jobs.dubaicareers.ae എന്ന വെബ്സൈറ്റിലെ ജോബ് സേര്‍ച്ച്‌ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ജോലിക്ക് അപേക്ഷിക്കാം.

ഒഴിവുകള്‍

  • ദുബൈ ഹോസ്പിറ്റലില്‍ ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടന്‍റ്: ശമ്ബളം 40,000-50,000 ദിര്‍ഹം. യോഗ്യത: മെഡിക്കല്‍ ബിരുദം.
  • ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷനില്‍ റേഡിയോഗ്രാഫര്‍ : ശമ്ബളം 10,000 ദിര്‍ഹമില്‍ താഴെ. യോഗ്യത: റേഡിയോഗ്രഫി ബിരുദമോ ഡിപ്ലോമയോ.
  • മുഹമ്മദ് ബിന്‍ റാശിദ് സ്കൂള്‍ ഓഫ് ഗവണ്‍മെന്‍റില്‍ മള്‍ട്ടി മീഡിയ സ്പെഷലിസ്റ്റ്: ശമ്ബളം 10,000-20,000. യോഗ്യത: ഫിലിം സ്റ്റഡി, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ പ്രൊഡക്ഷന്‍ തുടങ്ങിയവയില്‍ ബിരുദം. പി.ജി അഭികാമ്യം.
  • മുഹമ്മദ് ബിന്‍ റാശിദ് സ്കൂള്‍ ഓഫ് ഗവണ്‍മെന്‍റില്‍ ഇന്‍സ്ട്രക്ഷനല്‍ ഡിസൈനര്‍: ശമ്ബളം 10,000-20,000. യോഗ്യത: ഇന്‍സ്ട്രക്ഷനല്‍ ഡിസൈന്‍, എജുക്കേഷന്‍, ടെക്നോളജി ബിരുദം. ഇന്‍സ്ട്രക്ഷനല്‍ ഡിസൈനില്‍ അഞ്ച് വര്‍ഷ പരിചയം.
  • ദുബൈ റാശിദ് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍. യോഗ്യത: ഈ മേഖലയില്‍ ബിരുദം
  • ദുബൈ ആര്‍.ടി.എയില്‍ ലൈസന്‍സിങ് എക്സ്പര്‍ട്ട്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പി.എച്ച്‌.ഡി. 13-15 വര്‍ഷം പരിചയം.
  • ആര്‍.ടി.എയില്‍ ചീഫ് എന്‍ജിനീയര്‍. യോഗ്യത: ആര്‍ക്കിടെക്ചര്‍/ സിവില്‍ എന്‍ജിനീയറിങ് ബിരുദം.
  • ആര്‍.ടി.എയില്‍ സീനിയര്‍ എന്‍ജിനീയര്‍. ഇലക്ട്രോണിക് എന്‍ജിനീയറിങില്‍ ബിരുദം. 3-7 വര്‍ഷം പ്രവൃത്തിപരിചയം.
  • ആര്‍.ടി.എയില്‍ സീനിയര്‍ ഇന്‍റേണല്‍ ഓഡിറ്റര്‍. യോഗ്യത: ഫിനാന്‍സ്, അക്കൗണ്ടിങ്, .ടി എന്നിവയില്‍ ബിരുദം. അഞ്ച് വര്‍ഷം പരിചയം.
  • ആര്‍.ടി.എയില്‍ പ്രോജക്‌ട് മാനേജര്‍. യോഗ്യത: കമ്ബ്യൂട്ടര്‍ സയന്‍സ്/ പി.എം.പി ബിരുദം. എട്ട് വര്‍ഷം പരിചയം.
  • ആര്‍.ടി.എയില്‍ സീനിയര്‍ ഇന്‍റേണല്‍ ഓഡിറ്റര്‍. യോഗ്യത: അക്കൗണ്ടിങ്, ഫിനാന്‍സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ എന്നിവയില്‍ ബിരുദം. അഞ്ച് വര്‍ഷം പരിചയം.
  • ആര്‍.ടി.എയില്‍ സീനിയര്‍ സ്പെഷലിസ്റ്റ്: യോഗ്യത: ബിരുദം.
  • ആര്‍.ടി.എയില്‍ ചീഫ് സ്പെഷലിസ്റ്റ് (ഡാറ്റാ മാനേജ്മെന്‍റ്): യോഗ്യത: മാസ്റ്റര്‍ ഡാറ്റ സയന്‍സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, റിസര്‍ച്ച്‌ എന്നിവയില്‍ പി.ജി.
  • ആര്‍.ടി.എയില്‍ ചീഫ് സ്പെഷലിസ്റ്റ്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമോ പ്രശസ്ത യൂനിവേഴ്സിറ്റികളില്‍ നിന്ന് തതുല്യമായ യോഗ്യതയോ.
  • ഫിനാന്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ ചീഫ് സിസ്റ്റം ഓഫിസര്‍. യോഗ്യത: ഈ മേഖലയില്‍ ബിരുദവും എട്ട് വര്‍ഷം പരിചയവും. അല്ലെങ്കില്‍ പി.ജിയും നാല് വര്‍ഷം പരിചയവും.
  • ഫിനാന്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ ചീഫ് ബിസിനസ് കണ്ടിന്യൂവിറ്റി സ്പെഷലിസ്റ്റ്: യോഗ്യത: ഈ മേഖലയില്‍ ബിരുദവും 16 വര്‍ഷം പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ പി.ജിയും എട്ട് വര്‍ഷം പരിചയവും. അല്ലെങ്കില്‍ പി.എച്ച്‌.ഡിയും ആറ് വര്‍ഷം പരിചയവും.
  • ഫിനാന്‍സ് ഓഡിറ്റ് അതോറിറ്റിയില്‍ സീനിയര്‍ ഐ.ടി ഓഡിറ്റര്‍: യോഗ്യത: കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദം.
  • ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റിയില്‍ ഓഡിറ്റര്‍: യോഗ്യത: അക്കൗണ്ടിങ്/ ഫിനാന്‍സ് ബിരുദം.
  • ദുബൈ വിമന്‍ എസ്റ്റാബ്ലിഷ്മെന്‍റില്‍ ഫിറ്റ്നസ് സൂപ്പര്‍വൈസര്‍: യോഗ്യത: ഹയര്‍ ഡിപ്ലോമ.
  • ആര്‍.ടി.എയില്‍ ചീഫ് സ്പെഷലിസ്റ്റ്. യോഗ്യത: .ടി, കമ്ബ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ്, പ്രോഗ്രാം മനേജ്മെന്‍റ് പ്രഫഷനല്‍ ബിരുദം.

Related Articles

Back to top button