InternationalLatest

മരുഭൂമിയില്‍ നിന്നുള്ള പച്ചപ്പ് നിറഞ്ഞ കാഴ്ചകള്‍ വൈറല്‍

“Manju”

Viral greenery in makkah region: സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന  പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ
മക്ക: അറേബ്യൻ രാജ്യങ്ങള്‍ എന്ന് പറയുമ്ബോള്‍ നമ്മു‌യൊക്കെ മനസില്‍ എത്തുന്നത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമിയും ഒട്ടകങ്ങളുമൊക്കെയാണ്. എന്നാല്‍ ഇതൊക്കെ ഇനി വെറും പഴക്കഥകള്‍ ആവുകയാണ്. പച്ച പുതച്ച മലനിരകളും നയന മനോഹരമായ കാഴ്ചകളുമുള്ള രാജ്യം കൂടിയായി മാറിയിരിക്കുകയാണ് ഈ അറബ് രാജ്യം.

പച്ച പുതച്ച് മക്കയിലെ മലനിരകള്‍;മനം കവരുന്ന കാഴ്ച | Malayalam News
അടുത്തിടെയായി മക്കയിലെ മലനിരകള്‍ പച്ച പുതച്ചതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. പച്ചപ്പ് ഇല്ലാതെ വരണ്ട മലനിരകളില്‍ കണ്ണിന് കുളിര്‍മ്മയേകി ചെറുസസ്യങ്ങളും പൂക്കളും മുളച്ചുപൊങ്ങിയ കാഴ്ച അതിസുന്ദരമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടക്കിടെ പെയ്ത മഴയാണ് വരണ്ട ഭൂമിയില്‍ പച്ചപ്പിന്‍റെ വിത്ത് പാകിയത്. 2023 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മക്ക മേഖലയിലെ സസ്യജാലങ്ങളില്‍ 600 ശതമാനം വര്‍ധനവുണ്ടായതായാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ആന്‍ഡ് കോമാറ്റിങ് ഡെസേര്‍ട്ടിഫിക്കേഷന്‍ അറിയിച്ചത്. ഇക്കാലയളവില്‍ ലഭിച്ച മഴ മൂലമാണ് പ്രദേശം ഹരിതാഭയാര്‍ന്നത്. ഈ കാലയളവിലെ മഴയുടെ തോത് 200 മില്ലിമീറ്ററിലെത്തി. ഓഗസ്റ്റില്‍ മക്ക മേഖലയിലെ പച്ചപ്പുള്ള പ്രദേശങ്ങള്‍ 3,529.4 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇത് പ്രദേശത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.3 ശതമാനത്തെ പ്രതിനിധീകരിക്കുന്നതാണ്. തുടർന്നുള്ള മാസങ്ങളില്‍ മഴയുടെ തോത് ക്രമാതീതമായി ഉയര്‍ന്നു. 2023 അവസാനത്തോടെ ഇത് 26,256 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നതായി റിമോട്ട് സെൻസിംഗ് ഡാറ്റയുടെ വിശകലനത്തില്‍ വ്യക്തമാക്കുന്നു. സമാന്തരമായ പർവതപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും പച്ചപ്പ് പടർന്നു പിടിച്ചു. തായിഫ്, അല്‍-ലെയ്ത്ത്, അല്‍-ജമൂം, അല്‍-കാമില്‍, ഖുലൈസ് എന്നിവടങ്ങളിലും മഴ വ്യാപിച്ചു.

പുണ്യസ്ഥലങ്ങളിലെ മലനിരകൾ പൂന്തോപ്പുകളാക്കി മാറ്റണം -ഗവർണർ | Malayalam News
മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് പോകുന്ന വഴിയിലെ മലനിരകളിലാണ് പച്ചപ്പ് വ്യാപകമായത്. കടുക് പോലുള്ള ചെടികളും പുല്ലുകളും മലനിരകളെ പച്ച പുതപ്പിച്ചിരിക്കുകയാണ്. പച്ചപ്പിനിടെ കാണുന്ന ചെറു പൂക്കളുമെല്ലാം ചേര്‍ന്ന് നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലുള്ള സൗദിയില്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ മഴയും അടുത്തിടെയായി ലഭിക്കുന്നുണ്ട്. സൗദിയിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകുകയാണ് ഈ ഹരിതഭംഗി.

Related Articles

Back to top button