Latest

നഴ്‌സുമാര്‍ക്ക് പ്രത്യേക പാക്കേജുകളുമായി മെഡിക്കല്‍ സെന്റര്‍

“Manju”

കുവൈറ്റ് : അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച്‌ കുവൈറ്റിലെ നഴ്‌സുമാര്‍ക്കായി പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. നഴ്​സുമാര്‍ക്ക്​ എല്ലാ ഹെല്‍ത്​ പാക്കേജുകളിലും 25 ശതമാനം ഡിസ്​കൗണ്ട്​ നല്‍കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്​റ്റാഫ്​ നഴ്​സുമാര്‍ക്ക്​ മാത്രമാണ്​ ഓഫറുകള്‍.15 ദീനാറിന്റെ സി.ബി.സി, എഫ്​.ബി.എസ്​, യൂറിയ, യൂറിക്​ ആസിഡ്, എസ്​.ജി.പി.ടി, എസ്​.ജി.ഒ.ടി, ക്രിയാറ്റിനിന്‍, യൂറിന്‍ റുട്ടീന്‍ അനാലിസിസ്​, ലിപിഡ്​ പ്രൊഫൈല്‍, ഇ.സി.ജി, ചെസ്​റ്റ്​ എക്​സ്​റേ എന്നിവയുള്‍ക്കൊള്ളുന്ന ഫുള്‍ ബോഡി ചെക്കപ്പ്, പത്ത്​ ദീനാറിന്റെ എഫ്​.ബി.എസ്​, ആര്‍.ബി.എസ്​, എസ്​.ജി.പി.ടി, എസ്​.പി.ഒ 2, ക്രിയാറ്റിനിന്‍, യൂറിക്​ ആസിഡ്​, ടോട്ടല്‍ കൊളസ്​ട്രോള്‍, ബ്ലഡ്​ പ്രഷര്‍ മോണിട്ടര്‍, ട്രൈഗ്ലിസറൈഡ്​സ്​, ഇ.സി.ജി, പള്‍സ്​ റേറ്റ്​, ടെംപറേച്ചര്‍ എന്നിവയുള്‍ക്കൊള്ളുന്ന ബേസിക്​ ആന്വല്‍ ഹെല്‍ത്​ ചെക്കപ്പ്​, 25 ദീനാറിന്‍റെ ട്രോപോനിന്‍, ഡി ഡൈമര്‍ ടെസ്​റ്റ്​, സി.ആര്‍.പി, ചെസ്​റ്റ്​ എക്​സ്​റേ, ഇ.സി.ജി എന്നിവയുള്‍ക്കൊള്ളുന്ന പോസ്​റ്റ്​ കോവിഡ്​ പാക്കേജ്​ എന്നിവയിലാണ്​ നഴ്​സുമാര്‍ക്ക്​ 25 ശതമാനം ഇളവ്​ നല്‍കുന്നത്.മേയ്​ 12ന്​ രാവിലെ ഒമ്പത്​ മുതല്‍ മേയ്​ 15 പുലര്‍ച്ചെ 12 വരെയാണ്​ ഓഫര്‍.

Related Articles

Back to top button