LatestSports

ബാലൺ ഡിയോർ പവർ റാങ്കിങ്,നെയ്മർ പിറകിൽ!

“Manju”

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡിയോറിന്റെ പുതുക്കിയ പവർ പുറത്ത് വിട്ട് ഗോൾ ഡോട്ട് കോം. സൂപ്പർ താരം നെയ്മർ ജൂനിയർ ഏറെ പിന്തള്ളപ്പെട്ടു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതാണ് താരത്തിന് വിനയായത്.18-ആം സ്ഥാനത്താണ് നിലവിൽ നെയ്മർ ഉള്ളത്. ഇതിന് തൊട്ട് മുമ്പ് താരം എട്ടാം സ്ഥാനത്തായിരുന്നു.ഒന്നാം സ്ഥാനത്ത്‌ സൂപ്പർ താരം കിലിയൻ എംബപ്പേയാണുള്ളത്.ഡിബ്രൂയിൻ,ലെവന്റോസ്ക്കി,മെസ്സി എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ 12-ആം സ്ഥാനത്താണ്.

 

Related Articles

Back to top button