KeralaLatest

രോഗിയില്‍നിന്ന് എച്ച്‌.ഐ.വി ‘അപ്രത്യക്ഷമായി’; ലോകത്തിന് പ്രതീക്ഷ..

എയ്ഡ്സ് രോഗിയിലെ എച്ച്‌.ഐ.വി വൈറസുകള്‍ 'അപ്രത്യക്ഷമായതായി' പഠനം.

“Manju”

അര്‍ജന്‍റീനയിലെ എസ്‌പെരാന്‍സ നഗരത്തില്‍നിന്നുള്ള എയ്ഡ്സ് രോഗിയിലെ എച്ച്‌.ഐ.വി വൈറസുകള്‍ ‘അപ്രത്യക്ഷമായതായി’ പഠനം.
2013ലാണ് യുവതിയില്‍ എയ്‌ഡ്‌സിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്. പിന്നീട് ചികിത്സയിലായിരുന്നു ഇവരില്‍ എച്ച്‌.ഐ.വിയുടെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായി ഗവേഷകര്‍ കണ്ടെത്തി. ഇത്തരത്തില്‍ എയ്ഡ്സില്‍നിന്ന് പൂര്‍ണമുക്തി നേടിയ അപൂര്‍വം ചിലരില്‍ ഒരാളാണ് 30കാരിയായ ഇവര്‍.

രോഗത്തിനെതിരെ ഇവര്‍ ചികിത്സകള്‍ നിര്‍ത്തിയശേഷവും വൈറസ് കണ്ടെത്താനായില്ലെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരണത്തിനായി തയാറാക്കിയ പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു എന്നത് അജ്ഞാതമാണ്.
നേരത്തെ രണ്ട് എച്ച്‌.ഐ.വി രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്., എന്നാല്‍, ഇരുവരും സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്‍റ് ഉള്‍പ്പെടുയുള്ള ചികിത്സക്ക് വിധേയരായവരാണ്.
വൈറസ് മുക്തമായ ഒരാളെ കണ്ടെത്തിയത് ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. കൂടുതല്‍ ആളുകളെ ചികിത്സിക്കാന്‍ ഇത് സഹായിക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ലോകത്ത് ഏകദേശം 80 ദശലക്ഷം ആളുകള്‍ക്ക് എച്ച്‌.ഐ.വി ബാധിക്കുകയും 36.3 ദശലക്ഷം ആളുകള്‍ വൈറല്‍ രോഗത്തിന്‍റെ സങ്കീര്‍ണതകള്‍ മൂലം മരിക്കുകയും ചെയ്തതായാണ് കണക്ക്. 2020ല്‍ ലോകമെമ്ബാടും 37.7 ദശലക്ഷം ആളുകള്‍ എച്ച്‌.ഐ.വി ബാധിതരായിരുന്നു.

Related Articles

Back to top button