LatestWayanad

കാടുപിടിച്ച്‌ തീവണ്ടി ഹാള്‍ട്ട് സ്റ്റേഷനുകള്‍

“Manju”

വടകര: കൊവിഡിനെ തുടര്‍ന്ന് പാസഞ്ചര്‍ വണ്ടികള്‍ എക്സ്പ്രസ് വണ്ടികളായി സര്‍വീസ് നടത്തുന്നതുകൊണ്ട് രണ്ടു വര്‍ഷമായി ഹാള്‍ട്ട് സ്റ്റേഷനുകളില്‍ വണ്ടികളൊന്നും നിറുത്താറില്ല.
കൊവിഡ് കേസുകളില്‍ കുറവുണ്ടായിട്ടും പാസഞ്ചര്‍ വണ്ടികള്‍ എക്സ്‌പ്രസായിതന്നെയാണ് ഓടുന്നത്. നാദാപുരം റോഡ്, മുക്കാളി ,വെള്ളയില്‍, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍ എന്നിവിടങ്ങളിലെ റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഉപയോഗിക്കാത്തതുകൊണ്ട് കാടുകയറി കിടക്കുകയാണ്. കണ്ണൂര്‍-കോയമ്ബത്തൂര്‍(നമ്ബര്‍ 56650, 56651), മംഗലാപുരം-കോയമ്ബത്തൂര്‍ (56323 56324), തൃശ്ശൂര്‍-കണ്ണൂര്‍ (56602, 56603), കോഴിക്കോട് -കണ്ണൂര്‍(56652, 56653) എന്നീ പാസഞ്ചര്‍ വണ്ടികളാണ് ഈ സ്റ്റേഷനുകളില്‍ നിറുത്തിയിരുന്നത്. സ്വകാര്യവ്യക്തികള്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ടിക്കറ്റ് വില്‍ക്കുന്ന സ്റ്റേഷനുകളാണ് ഹാള്‍ട്ട് സ്റ്റേഷനുകള്‍. രാവിലെയും വൈകീട്ടും വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടേറെ യാത്രക്കാര്‍ പാസഞ്ചര്‍ വണ്ടികളില്‍ കയറാന്‍ ഈ ഹാള്‍ട്ട് സ്റ്റേഷന്‍ ഉപയോഗപ്പെടുത്തുമായിരുന്നു. ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പഴയപോലെ വണ്ടികള്‍ നിറുത്തണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചോമ്ബാല ആവശ്യപ്പെട്ടു.

Related Articles

Back to top button