KeralaLatest

കേരളത്തില്‍ കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചേക്കും

“Manju”

തിരുവനന്തപുരം: ജനുവരി മാസത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കോവിഡ് അവലോകനസമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഒമൈക്രോണ്‍ വകഭേദത്തിനു മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷി ഉള്ളതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി. ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഓക്‌സിജന്‍ ഉല്‍പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്‌സിജന്‍ ഉല്‍പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൂന്നാം തരംഗം ഉണ്ടായാല്‍ വേണ്ടി വരുന്ന മരുന്നുകള്‍, കിടക്കകള്‍, സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കും.ഒമിക്രോണ്‍ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കൂടുതല്‍ ജനിതക ശ്രേണീകരണം നടത്താനും കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 98% ആളുകള്‍ ആദ്യ ഡോസും 77% രണ്ടു ഡോസും വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു..

Related Articles

Back to top button