KeralaLatest

അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം

“Manju”

തിരുവനന്തപുരം: അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം സമ്മാനിക്കും.
വിളയോടി വേണുഗോപാല്‍, ആറുമുഖന്‍ പത്തിച്ചിറ, ഗോമതി ഇടുക്കി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകളും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനകീയസമരങ്ങള്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കിയാണ് രശ്മിതയ്ക്ക് പുരസ്‌കാരം നല്‍കുന്നത്.
നേരത്തെ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരായ രശ്മിതയുടെ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവര്‍ അവസാനിപ്പിച്ചത്. ഇത് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. രശ്മിതയ്‌ക്കെതിരെ കേസുകളും ഇതിന്റെ പേരില്‍ നിലവില്‍ ഉണ്ട്.

Related Articles

Back to top button