IndiaLatest

ആമസോണ്‍ – ഫ്യൂച്ചര്‍ ആര്‍ബിട്രേഷന് സ്‌റ്റേ ചെയ്തു

“Manju”

ഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ മള്‍ട്ടിനാഷണല്‍ കമ്പനിയായ ആമസോണ്‍ സിംഗപ്പൂരില്‍ നടത്തുന്ന ആര്‍ബിട്രേഷന്‍ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തു. ആര്‍ബിട്രേഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് ഡി.എന്‍. പട്ടേല്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ആമസോണ്‍ നിക്ഷേപമിറക്കിയ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്‌ല്‍ ശൃംഖല റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിലെത്തിയത്.

Related Articles

Back to top button