India

സാരി ഒളിപ്പിക്കാന്‍ ഒരു തീപ്പെട്ടി കൂട് മതി…

“Manju”

ഹൈദരാബാദ്: പെണ്‍മനസ്സിനെ ആകര്‍ഷിക്കുന്ന രണ്ടുകാര്യങ്ങളാണ്, സ്വര്‍ണവും സാരിയും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ സാരിയില്‍ വൈവിധ്യങ്ങള്‍ ഒരുക്കാന്‍ മത്സരമായിരുന്നു. ഇപ്പോഴിതാ തെലങ്കാനയില്‍ നിന്നാണ് ആ വാര്‍ത്ത. ഹൈദരാബാദിലെ ഒരു കൈത്തറി നെയ്തുകാന്‍ നിര്‍മിച്ച അപൂര്‍വ്വസാരിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരു തീപ്പെട്ടി കൂടില്‍ ഒളിപ്പിക്കാവുന്ന സാരിയാണ് പുതിയതാരം.

തെലങ്കാന രാജണ്ണ സിര്‍സില്ലാ ജില്ലയില്‍ നെല്ലവിജയ് എന്ന കൈത്തറി നയ്‌ത്തുകാരിയാണ് ഈ അപൂര്‍വ്വ സാരിയുടെ നിര്‍മാതാവ്. ഒരു തീപ്പെട്ടി കൂടില്‍ ഒതുക്കാവുന്നതാണ് ഈ സാരി. കൈകൊണ്ട് നിര്‍മിച്ച സാരി വെറും ആറ് ദിവസം കൊണ്ടാണ് തയ്യാറാക്കിയത്. തെലങ്കാന മന്ത്രി കെ.ടി.രാമറാവു. പി.സബിത ഇന്ദ്ര റെഡ്ഡി, വി.ശ്രീനിവാസ് ഗൗഡ, എരബെല്ലി ദയാകര്‍ റാവു എന്നിവരുടെ മുന്‍പാകെ അവര്‍ തന്റെ അപൂര്‍വ്വ നിര്‍മിതി പ്രദര്‍ശിപ്പിച്ചു.

യുവസംരഭകന്റെ കരവിരുതിനെ ശ്ലാഘിച്ച മന്ത്രിമാര്‍ ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുവും നിര്‍മാണരീതിയും ചോദിച്ചറിഞ്ഞു. സാരിയെ പറ്റി കേട്ടിരുന്നുവെങ്കിലും ആദ്യമായിട്ടാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. നെല്ല വിജയ് തന്റെ അപൂര്‍വ്വനിര്‍മിതി മന്ത്രി സബിത ഇന്ദ്ര റെഡിക്ക് സമ്മാനിച്ചു. കൈകൊണ്ട് നിര്‍മിച്ച സാരിക്ക് ആറുദിവസമാണ് എടുത്തത്. മെഷിനിലാണെങ്കില്‍ മൂന്നുദിവസംകൊണ്ട് നിര്‍മിക്കാം. കൈകൊണ്ട് നിര്‍മിച്ച സാരിക്ക് 12,000 രൂപയാണ് വില. മെഷിനിലായിരുന്നുവെങ്കില്‍ ചെലവ്‌
എണ്ണായിരത്തില്‍ ഒതുങ്ങും.
സമീപകാലത്തായി സിറില്ലയിലെ കൈത്തറി മേഖല വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സിറില്ലയിലെ നെയ്‌ത്തുകാര്‍ പുതിയ ടെക്‌നോളജിയും ആധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നു. 2017 ലോകതെലുങ്ക് കോണ്‍ഫറന്‍സില്‍ സാരി പ്രദര്‍ശിപ്പിച്ചിരുന്നു. 2015ല്‍ ഇന്ത്യസന്ദര്‍ശിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയ്‌ക്ക് ഇദ്ദേഹം സാരി സമ്മാനിച്ചിരുന്നു. നെയ്‌ത്തുകാരനാണ്

Related Articles

Back to top button