KeralaLatest

മൊബൈല്‍ ഫോണ്‍ : വായ്പ്പാ പദ്ധതി ആരംഭിച്ചു

“Manju”

തെക്കുംഭാഗം : തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ബാങ്ക് അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തവണകളായി അടയ്ക്കാവുന്ന വായ്പ്പാ പദ്ധതി ആരംഭിച്ചു . തവണ വ്യവസ്ഥയില്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടോമി കാവാലം നിര്‍വഹിച്ചു .സെക്രട്ടറി വി .ടി . ബൈജു വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചന്‍, ഭരണ സമിതി അംഗം മാത്യു ചെമ്പ് ലങ്കല്‍,അസിസ്റ്റന്റ് സെക്രട്ടറി വിജി മാത്യൂസ്, ബാങ്ക് ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു . കൊവിഡ് 19പശ്ചാത്തല ത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാങ്ക് അംഗങ്ങളായ ടാക്‌സി, ഓട്ടോറിക്ഷ ഉടമകള്‍, ചെറുകിട വ്യാപാരി കള്‍ എന്നിവര്‍ക്ക് ലഘു തവണ വ്യവസ്ഥയില്‍ ലോണ്‍ അനുവദിക്കുമെന്നും പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു .

Related Articles

Back to top button