LatestThiruvananthapuram

പേട്ട-എസ്.എന്‍ ജംഗ്ഷന്‍ മെട്രോ റെയില്‍ പാത ട്രയല്‍ റണ്‍ നാളെ

“Manju”

തിരുവനന്തപുരം ;പേട്ട മുതല്‍ എസ്‌എന്‍ ജംഗ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ നാളെ നടക്കും. ട്രയല്‍ റണ്‍ നടക്കുക നാളെ രാത്രി 12 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതല്‍ ചൊച്ചാഴ്ച പുലര്‍ച്ചെ വരെയുമാണ്.

ട്രയല്‍ റണ്ണിന് സജ്ജമായിരിക്കുന്നത് കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാത ആണ്. കൂടാതെ വടക്കേകോട്ട, എസ്.എന്‍ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ള ഈ രണ്ട് കിലോമീറ്റര്‍ പാത കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ്.

ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത്. ഈ പാത നിര്‍മാണം ആരംഭിച്ചത് 2019 ഒക്ടോബറിലാണ് . കെ.എം.ആര്‍.എല്‍ നിര്‍മാണം സമയബന്ധിതമായി കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ പൂര്‍ത്തിയാക്കുകയായിരുന്നു.

Related Articles

Back to top button