Uncategorized

മാനവരാശിയെ രക്ഷിക്കാനെത്തിയ മഹാത്മാക്കളെ വേദനിപ്പിച്ചുവിട്ട ചരിത്രമാണ് മുന്നിലുള്ളത് – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

ചേര്‍ത്തല : ജീവന്റെ ഗതിവിധികളെ തിരിച്ചറിയാൻ കഴിയുന്ന അനുഭവമുള്ള ഒരു ഗുരു ഇല്ലാതെ പോയാൽ എല്ലാ സന്യാസമഠങ്ങളും ഊഷരമായി പോകും എന്നും മാനവരാശിയെ രക്ഷിക്കാനെത്തിയ എല്ലാ മഹാത്മാക്കളെയും മനുഷ്യർ തന്നെ വേദനിപ്പിച്ചു വിട്ട ചരിത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും, ശാന്തിഗിരിയുടെ പ്രത്യേകത ഗതിവിഗതികളെക്കുറിച്ച് അറിയിപ്പ് നൽകുന്നതിന് ശേഷിയുള്ള ഒരു ഗുരുസ്ഥാനം ഉണ്ടെന്നതാണെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി. പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് ചേർത്തല ഏരിയയിലെ ഷിബുറാമിന്റെ ഭവനത്തില്‍ വെച്ച് നടന്ന ശാന്തിഗിരി ആശ്രമം ചേർത്തല, തൈക്കല്‍ യൂണിറ്റുകളുടെ യൂണിറ്റ് തല മീറ്റിംഗ‌ിൽ സംസാരിക്കുകയായിരുന്നു സ്വാമി. ശ്രീകൃഷ്ണനോ, നബിയോ, ക്രിസ്തുവോ, ശ്രീബുദ്ധനോ, ശ്രീനാരായണഗുരുവോ, ചട്ടമ്പി സ്വാമികളോ ആരുമായിക്കൊള്ളട്ടെ അവര്‍ക്കെല്ലാം ആശയ പ്രചാരണരംഗത്ത് നേരിടേണ്ടവന്ന വൈതരണികള്‍ നിരവധിയാണ്. മനുഷ്യര്‍ അവരെ വേണ്ടവിധം ആദരിക്കുവാനോ അവര്‍ നല്‍കിയ അറിവ് കൈയേല്‍ക്കാനോ വിമുഖരായിരുന്നു. അവര്‍ക്ക് വേദനകള്‍ മാത്രമാണ് ഈ ലോകം നല്‍കിയത്., സ്വാമി പറഞ്ഞു.

വൈകിട്ട് 6.15 ന് ആരംഭിച്ച മീറ്റിംഗില്‍ ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു. ശാന്തിഗിരി വി.എസ്.എന്‍.കെ. ചേര്‍ത്തല ഏരിയ കമ്മിറ്റി കണ്‍വീനര്‍ ബൈജു ആർ. ജി സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിജയന്‍ മാച്ചേരി, മാനേജര്‍ റെജി പുരോഗതി, നിഷാ ബൈജു, അജയൻ വയലാർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. ഷിബുറാം കെ. ഡി. നന്ദി രേഖപ്പെടുത്തി. രാത്രി 9:30 ന് അവസ്സാനിച്ച മീറ്റിംഗിന്. പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് ചേര്‍ത്തല ഏരിയയിലെ അവസാന മീറ്റിംഗ് ആയിരുന്നു ഇന്ന് നടന്നത്.

Related Articles

Back to top button