KeralaLatest

സാഹിത്യകാരന്‍ കെ.ടി രവിവര്‍മ അന്തരിച്ചു

“Manju”
തൃപ്പൂണിത്തുറ; മലയാള വൈജ്ഞാനിക സാഹിത്യത്തില്‍ അനേകം ഗ്രന്ഥങ്ങളെഴുതിയ കെ.ടി രവിവര്‍മ അന്തരിച്ചു. പരിണാമത്തെക്കുറിച്ച്‌ മലയാളത്തില്‍ ആധികാരികമായ ഗ്രന്ഥം എഴുതിയത് കെ.ടിയാണ്. പരിണാമം എന്നാല്‍, പരിണാമം എങ്ങനെ? സൃഷ്ടിവാദം തുടങ്ങിയവ കെ.ടി രവിവര്‍മ എഴുതിയ ഗ്രന്ഥങ്ങളാണ്.
തൃപ്പൂണിത്തുറയിലാണ് കെ.ടി വര്‍മ എന്ന കുഞ്ഞുണ്ണിവര്‍മ ജനിച്ചത്. എഴുത്തുകാരന്‍ കെ.ടി രാമവര്‍മ സഹോദരനാണ്. ജന്തുശാസ്ത്രത്തില്‍

ബിരുദാനന്തരബിരുദം നേടിയ ശേഷം മുംബെയിലെ എസ് ഐ ഇ എസ് കോളേജില്‍ അധ്യാപനമാരംഭിച്ച കെ.ടി രവിവര്‍മ മുംബെയില്‍ത്തന്നെയാണ് സ്ഥിരതാമസമാക്കിയത്.
നരവംശശാസ്ത്രത്തിലും അന്വേഷണകുതുകിയായി മാറിയ കെ.ടി രവിവര്‍മ പണ്ടത്തെ മലയാളക്കര, മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും, പരശുരാമന്‍ ഒരു പഠനം തുടങ്ങിയ പുസ്തകങ്ങള്‍ കൂടി മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. രണ്ടുതവണ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ഭാര്യ ഉഷ. മകന്‍ ഉദയന്‍, മരുമകള്‍ ചന്ദ. എഴുത്തുകാരന്‍ കെ.ടി രാമവര്‍മ സഹോദരനാണ്.

Related Articles

Back to top button