KeralaLatest

ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ച്, നവഒലി സത്സംഗം ആരംഭിച്ചു.

“Manju”


ഹരിപ്പാട് : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ഹരിപ്പാട് ബ്രാഞ്ചാശ്രമത്തില്‍ ആരംഭിച്ചു.

ഏകദിന സത്സംഗമാണ് ഹരിപ്പാട് ബ്രാഞ്ചാശ്രമത്തില്‍ ഇന്ന് നടക്കുന്നത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ആഘോഷപരിപാടികള്‍ക്ക് തിരിതെളിച്ചു. സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി എന്നിവര്‍ സന്നിഹിതരായിരുന്നു.

രാവിലെ 8 മണിക്ക് തുടങ്ങുന്ന സത്സംഗം വൈകിട്ട് 6 ന് സമാപിക്കും. ഏകദിന സത്സംഗത്തിൽ ഹരിപ്പാട്, കരുനാഗപ്പള്ളി ഏരിയകളിൽ നിന്നും ഗുരുഭക്തർ സംബന്ധിക്കും. നവഒലി ജ്യോതിർദിനം ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും സത്സംഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Back to top button