InternationalLatest

യുക്രെയിന് കരുത്താകാന്‍ വാലി എത്തി

“Manju”

കീവ് : റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയിന് കരുത്താകാന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പര്‍മാരില്‍ ഒരാളായ വാലിയും. ഏറ്റവും അകലെനിന്നുള്ള സ്‌നൈപ്പര്‍ കൊലയുടെ റെക്കോര്‍ഡ് വാലിയ്ക്കാണ്. 3.5 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് വാലി വെടിവച്ചിട്ടത്. ബുധനാഴ്ച യുക്രൈനിലെത്തിച്ചേര്‍ന്ന വാലി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ആറ് റഷ്യന്‍ സൈനികരെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ദിവസം 40 പേരടങ്ങുന്ന ട്രൂപ്പിനെ വരെ സ്‌നെെപ്പ് ചെയ്ത് കൊല്ലാനാകുമെന്നത് വാലിയെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഫ്രഞ്ച്കനേഡിയന്‍ കംമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ കൂടിയായ 40 കാരനായ വാലി എത്തിയത് യുക്രെയ്‌ന് മുതല്‍ക്കൂട്ടാകും. 2009 നും 2011 നും ഇടയില്‍ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ രണ്ടുതവണ വാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്താണ് അറബിയില്‍ സംരക്ഷകന്‍ എന്നര്‍ത്ഥം വരുന്ന വാലി എന്ന വിളി പേര് അദ്ദേഹത്തിന് ലഭിച്ചത്.

വാലിയ്ക്ക് ഭാര്യയും ഒരു മകനുമാണുള്ളത്. യുക്രെയ്‌നിലെ ഒരു തകര്‍ന്ന കെട്ടിടം കാണുമ്ബോള്‍ അതിന്റെ ഉടമസ്ഥന്‍, അവന്റെ പെന്‍ഷന്‍ ഫണ്ട് പുകയുന്നതാണ് ഞാന്‍ കാണുന്നത്. ഞാന്‍ യുക്രെയ്‌നിലേയ്ക്ക് പോകുന്നത് മനുഷ്യത്വപരമായ കാരണങ്ങളാലാണ് എന്ന് വാലി പറയുന്നു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ആഗ്രഹിക്കുന്നവരെ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സ്വാഗതം ചെയ്തതിരുന്നു. ഇതോടെയാണ് യുക്രെയ്‌നായി പോരാടാന്‍ വാലി എത്തിയത്. റഷ്യന്‍ സെെന്യത്തിന് കടുത്ത ഭീഷണിയാകും വാലി ഉയര്‍ത്തുക.

 

Related Articles

Check Also
Close
Back to top button