KeralaLatest

തൃശൂര്‍ പൂരം; നഗരത്തിലും പരിസരത്തും സുരക്ഷ ശക്തം

“Manju”

തൃശൂര്‍: പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി പൊലീസ്. പൂര നാളുകളില്‍ 5000പൊലീസുകാരെ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാന്‍ പൊലീസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി.

ഏതാണ്ട് പത്ത് ലക്ഷത്തോളം പേരാണ് മുന്‍വര്‍ഷങ്ങളില്‍ പൂരനാളുകളില്‍ തൃശൂര്‍ എത്തിയിരുന്നത്. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന പൂരത്തില്‍ 40ശതമാനം അധികം ആളുകള്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യം കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കുന്നത്. തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കും.

സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശിക്കുന്ന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കും. തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങളില്‍ പൂരം കാണാന്‍ എത്തുന്നവര്‍ കയറുന്നില്ലെന്ന് ഉറപ്പു വരുത്തി സുരക്ഷ ഉറപ്പാക്കും. പൂരം നടക്കുന്ന ദിവസം റൗണ്ടിലെ പെട്രോള്‍ പമ്ബുകള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button