IndiaLatest

ഇന്ത്യ-യുഎഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാര്‍ നിലവില്‍ വന്നു

“Manju”

ഡല്‍ഹി ; ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാര്‍ നിലവില്‍ വന്നു. കരാറിന് ശേഷം ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള ആദ്യ ചരക്ക് നീക്കം ഡല്‍ഹിയില്‍ വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം ഫ്ലാഗ് ഓഫ് ചെയ്തു.

എണ്ണയിതര മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ശരാശരി 3 ലക്ഷം കോടിയോളം രൂപയുടെ വ്യപാരം 5 വര്‍ഷത്തിനുള്ളില്‍ ഏഴരലക്ഷം കോടിക്കു മുകളില്‍ എത്തിക്കുകയാണു കരാറിന്റെ ലക്ഷ്യം. കരാര്‍ നിലവില്‍ വന്നതോടെ ഇരുരാജ്യങ്ങളിലേക്കുമുള്ള അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഇന്ന് മുതല്‍ ഒഴിവായി. ഭക്ഷ്യവസ്തുക്കള്‍ മുതല്‍ ചികിത്സാ ഉപകരണങ്ങള്‍ക്ക് വരെ അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും.

നിലവില്‍ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. കസ്റ്റംസ് തീരുവയില്‍ നിന്ന് എല്ലാ ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. നികുതി ഇളവ് ലഭിക്കുന്നതോടെ ഇടപാടുകള്‍ വര്‍ധിച്ച്‌ ലാഭം കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

Related Articles

Back to top button