IndiaLatest

‘എട്ടു വ‍ര്‍ഷവും പരിശ്രമിച്ചത് ഗാന്ധിയും പട്ടേലും സ്വപ്നം കണ്ട ഇന്ത്യക്ക് വേണ്ടി’

“Manju”

രാജ് കോട്ട്: ഗാന്ധിജിയുടെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും സ്വപ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ കെട്ടിപ്പെ ടുക്കാന്‍ എട്ട് വര്‍ഷവും ആത്മാ‍ര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത് . ബിജെപി ഭരണത്തിലിരുന്ന കഴിഞ്ഞ എട്ട് വര്‍ഷവും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്തിച്ചേരാനാണ് ശ്രമിച്ചതെന്നും ബിജെപി സ‍ര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി അവകാശപ്പെട്ടു.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നത്. ദരിദ്രം അനുഭവിക്കുന്ന മൂന്ന് കോടിയോളം ആളുകള്‍ക്ക് വീട് നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രിയും അവകാശപ്പെട്ടു.

Related Articles

Back to top button