LatestThiruvananthapuram

‘ആശ്രയതീരം’ പുതുവര്‍ഷാഘോഷത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു.

“Manju”


വെ‍ഞ്ഞാറമ്മൂട് : വെഞ്ഞാറമ്മൂട് പ്രവര്‍ത്തിക്കുന്ന ആശ്രയതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതുവത്സരാഘോഷ പരിപാടികളില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന നിരവധിപേരാണ് ഇവിടെയുള്ളത്. പുതുവര്‍ഷത്തിൽ സ്നേഹത്തിന്റെയും,സാന്ത്വനത്തിന്റെയും, പരസ്പര ഒത്തൊരുമയുടെയും സന്ദേശങ്ങള്‍ ഇത്തരം സ്ഥാപനങ്ങളിലെ സന്ദര്‍ശനത്തിലൂടെ മനുഷ്യമനസ്സുകളില്‍ ഉണ്ടാകുമെന്നും, പുതുചിന്തയില്‍ പരിവര്‍ത്തനത്തിന് ചാലകമാവുമെന്നും സ്വാമി പറഞ്ഞു. സി.പി.ഐ. ദേശീയ നിര്‍വ്വാഹക സമിതിയംഗം മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബിര്‍ തിരുമല തുടങ്ങി മത, സാമൂഹീക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button