IndiaLatest

ടിവി ചാനലുകളില്‍ 30 മിനിട്ട് സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍

“Manju”

ന്യൂഡല്‍ഹി: ടിവി ചാനലുകള്‍ ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയങ്ങളില്‍ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ

30 minutes of socially relevant topics on TV channels

പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ അപ്‌ലിങ്കിംഗ്ഡൗണ്‍ലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികള്‍ പരിഷ്‌കരിച്ച മാര്‍ഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.11 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം. പുതിയ മാര്‍ഗരേഖ പ്രകാരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌ത പരിപാടികളുടെ തത്സമയസംപ്രേഷണത്തിനു മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഇന്ത്യന്‍ ടെലിപോര്‍ട്ടുകള്‍ക്കു വിദേശ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യാം. ഭാഷ മാറ്റല്‍,എസ്.ഡിഎച്ച്‌.ഡി മാറ്റം എന്നിവയ്‌ക്കും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. സി ബാന്‍ഡ് ഒഴികെയുള്ള ഫ്രീക്വന്‍സി ബാന്‍ഡില്‍ അപ്‌ലിങ്കുചെയ്യുന്ന ടിവി ചാനലുകളുടെ സിഗ്നലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യണം.

ടിവി ചാനലുകളുടെ അപ്‌ലിങ്കിംഗ്, ഡൗണ്‍ലിങ്കിംഗ്, ടെലിപോര്‍ട്ടുകള്‍ /ടെലിപോര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കല്‍, ഡിജിറ്റല്‍ ഉപഗ്രഹ വാര്‍ത്താ ശേഖരണം (ഡിഎസ്‌എന്‍ജി)/ ഉപഗ്രഹ വാര്‍ത്താശേഖരണം (എസ്‌എന്‍ജി)/ ഇലക്‌ട്രോണിക്സ് വാര്‍ത്താശേഖരണ (.എന്‍.ജി) സംവിധാനങ്ങള്‍, വാര്‍ത്താ ഏജന്‍സികളുടെ അപ്‌ലിങ്കിംഗ്, തത്സമയ പരിപാടിക്കായുള്ള താത്കാലിക അപ്‌ലിങ്കിംഗ് അനുമതികളും സുഗമമാക്കി.

മാര്‍ഗരേഖ                                                                                               രണ്ടു ഡയറക്‌ടര്‍മാരുള്ള കമ്പനികള്‍ക്ക് അടിയന്തരസാഹചര്യത്തില്‍ വ്യാവസായിക തീരുമാനങ്ങള്‍ എടുക്കാന്‍ സുരക്ഷാ അനുമതിക്കു വിധേയമായി ഒരാളെ മാറ്റാം                ഡി.എസ്.എന്‍.ജി ഒഴികെ, ഒപ്റ്റിക് ഫൈബര്‍, ബാഗ് ബാക്ക്, മൊബൈല്‍ തുടങ്ങിയ വാര്‍ത്താശേഖരണ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഇളവ്                                വാര്‍ത്താ ഏജന്‍സികള്‍ക്കുള്ള ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷം                         ഒന്നിലധികം ടെലിപോര്‍ട്ടുകള്‍/ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച്‌ ചാനല്‍ അപ്‌ലിങ്ക് ചെയ്യാം  ടിവി ചാനല്‍/ടെലിപോര്‍ട്ട് കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി.               കുടിശ്ശിക അടയ്‌ക്കാന്‍ സുരക്ഷാനിക്ഷേപങ്ങള്‍

Related Articles

Back to top button