KeralaLatest

ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് തുടങ്ങാം : മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം : ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം, ഉണക്ക മീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അപേക്ഷകര്‍ എഫ്.എഫ്.ആര്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരായിരിക്കണം. അഞ്ച് പേരങ്ങടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ വരെ വായ്പ ലഭിക്കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് തുടര്‍ വായ്പയും നല്‍കും. അപേക്ഷ ഫോം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് സാഫ് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞം സാഫ് നോഡല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍നമ്പര്‍: 9847907161, 9895332871.

Related Articles

Back to top button