InternationalLatest

ലോകം സമുദ്ര അടിയന്തരാവസ്ഥ നേരിടുന്നു

“Manju”

ന്യൂയോര്‍ക്: സമുദ്രം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം സമുദ്ര അടിയന്തരാവസ്ഥ നേരിടുകയാണെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. തിങ്കളാഴ്ച ലിസ്ബനില്‍ നടന്ന യു.എന്‍ സമുദ്ര സമ്മേളനത്തിലാണ് അദ്ദേഹം കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രത്തിനേല്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ച്‌ സംസാരിച്ചത്. അഞ്ച് ദിവസം നടക്കുന്ന സമ്മേളനത്തില്‍ 120 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. സമുദ്ര സംരക്ഷണത്തിനായി നടപടികള്‍ എടുക്കാന്‍ അംഗങ്ങളോട് ഗുട്ടെറസ് ആഹ്വാനം ചെയ്തു.

കെനിയയിലും ലിസ്ബനിലുമായാണ് സമുദ്ര സമ്മേളനം സംഘടിപ്പിച്ചത്. സംരക്ഷണത്തിന്റെ ഭാഗമായി രാജ്യങ്ങള്‍ വെള്ളിയാഴ്ച തീരുമാനങ്ങളെടുക്കും. ഭൂമിയുടെ 70 ശതമാനവും ആവരണം ചെയ്തിരിക്കുന്നത് സമുദ്രത്താലാണ്. പത്ത് ലക്ഷം സ്പീഷീസുകളുടെ ആവാസവ്യവസ്ഥയായ സമുദ്രമാണ് ലോകത്തെ പകുതിയിലധികം ഓക്സിജനും ഉത്പാദിപ്പിക്കുന്നത്. എന്നിട്ടും മനുഷ്യര്‍ സമുദ്രത്തിന്റെ നിലനില്‍പ്പ് കണക്കിലെടുക്കുന്നില്ല- ഗുട്ടെറസ് പറഞ്ഞു.

Related Articles

Back to top button