InternationalLatest

ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി യായിര്‍ ലാപിഡ്

“Manju”

ടെല്‍അവീവ്‌: ഇസ്രായേലിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് യായിര്‍ ലാപിഡ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നഫ്താലി ബെന്നറ്റ് മാറിയതോടെ വിദേശകാര്യ മന്ത്രിയായ ലാപിഡ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തെ സഭയിലെ 92 അംഗങ്ങളും അനുകൂലിച്ചതോടെയാണ് ഭരണസഖ്യം തകര്‍ന്നത്. ഇതേതുടര്‍ന്ന് ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.

നവംബര്‍ ഒന്നിനാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍, അധികാരത്തില്‍ താന്‍ വീണ്ടും തിരികെയെത്തുമെന്ന് മുന്‍ പ്രധാനമന്ത്രി ആയിരുന്ന നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.

നാലുവര്‍ഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. എത്ര ഗവണ്‍മെന്റ് മാറിമാറി വന്നാലും ഇസ്രായേലിന്റെയും പലസ്തീനിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് യായിര്‍ അറിയിച്ചു.

Related Articles

Back to top button