IndiaLatest

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞിന് ആശ്രിത നിയമനം നല്‍കി

“Manju”

ഡല്‍ഹി : ഛത്തീസ്ഗഡില്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 10 മാസം പ്രായമുള്ള പെണ്‍കുട്ടിക്ക് റെയില്‍വേ ആശ്രിത നിയമനം നല്‍കി. 18 വയസ്സ് തികയുമ്പോള്‍ ഈ പെണ്‍കുട്ടിക്ക് റെയില്‍വേയില്‍ ജോലി ചെയ്യാം എന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായായിരിക്കും ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ഇത്തരം ഒരു ആശ്രിത നിയമനം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ആശ്രിത നിയമനങ്ങള്‍ ലക്ഷ്യമിടുന്നത്. “ജൂലൈ 4 ന്, റായ്പൂര്‍ റെയില്‍വേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (SECR) ആശ്രിത നിയമനത്തിനായി 10 മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തു”

“കുട്ടിയുടെ പിതാവ് രാജേന്ദ്ര കുമാര്‍ ഭിലായിലെ റെയില്‍വേ യാര്‍ഡില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹവും ഭാര്യയും ജൂണ്‍ ഒന്നിന് ഒരു റോഡപകടത്തില്‍ മരിച്ചു. എന്നാല്‍ കുട്ടി രക്ഷപ്പെട്ടു,” ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button