Latest

കൊറോണ വ്യാപനം; ചൈനയിലെ വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

“Manju”

വുഹാൻ: കൊറോണ വ്യാപനത്തെ തുടർന്ന് ചൈനയിലെ വുഹാനിൽ നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച നഗരമാണ് വുഹാൻ. കഴിഞ്ഞ ദിവസം ന​ഗരത്തിൽ നാല് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെയാണ് മൂന്ന് ദിവസത്തേയ്‌ക്ക് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് വുഹാൻ. പതിവ് പരിശോധനയിലാണ് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്ക്ഡൗൺ ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ തന്നെ പരിശോനയിൽ രണ്ട് കേസുകൾ കൂടി ന​ഗരത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് ദിവസങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ല എന്നാണ് സർക്കാർ ഉത്തരവ്.

കൊറോണയുടെ പ്രഭവകേന്ദ്രമാണ് വുഹാൻ എന്ന് ശാസ്ത്രജ്ഞർ പറ‍ഞ്ഞിരുന്നു. വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ നിന്നുമാണ് ലോകം മുഴുവൻ സ്തംഭിപിപ്പിച്ച വൈറസുകൾ ഉത്ഭവിച്ചതെന്നും ഇതിന് തങ്ങളുടെ കൈവശം തെളിവുകൾ ഉണ്ടെന്നും സ്കോട്ട്ലാന്റിലെ ഒരുപറ്റം ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button