IndiaLatest

ഏറ്റവും മികച്ച മൃഗശാലകളില്‍ ‘മൈസൂര്‍ സൂ’ മൂന്നാം സ്ഥാനത്ത്

“Manju”

മൈസൂരു: രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മൃഗശാലയായി മൈസൂരു മൃഗശാല തിരഞ്ഞെടുക്കപ്പെട്ടു. സെന്‍ട്രല്‍ സൂ അതോറിറ്റി പുറത്തിറക്കിയ മികച്ച മൃഗശാലകളുടെ പട്ടികയില്‍ മൈസൂരു മൂന്നാം സ്ഥാനത്താണ്.

മൈസൂരു നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 157 ഏക്കര്‍ വിസ്തൃതിയുള്ള മൃഗശാല മലയാളികള്‍ ഉള്‍പ്പെടെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 1892-ല്‍ അന്നത്തെ മൈസൂര്‍ രാജാവായിരുന്ന ചാമരാജ വോഡയാര്‍ പത്താമനാണ് ഇത് സ്ഥാപിച്ചത്.

നിലവില്‍ മൈസൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൃഗശാലയില്‍ 1400 ലധികം മൃഗങ്ങളുണ്ട്. 152 ഇനം പക്ഷികളുമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.

Related Articles

Back to top button