IndiaLatest

സമ്പൂര്‍ണ തദ്ദേശീയ ഡ്രോണായ തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

“Manju”

ന്യൂഡല്‍ഹി: കുതിപ്പ് സൃഷ്ടിച്ച്‌ സമ്പൂര്‍ണ തദ്ദേശീയ നിര്‍മ്മിത ഡ്രോണായ തപസ്. പരീക്ഷണ പറക്കലില്‍ 28,000 അടി ഉയരത്തില്‍ 18 മണിക്കൂറുകളോളം ഇതിന് പ്രവര്‍ത്തിക്കാൻ കഴിഞ്ഞതായി പ്രതിരോധ സേന വ്യക്തമാക്കി. ഇടത്തരം ഉയരവും ദീര്‍ഘ ദൂര ക്ഷമതയുമുള്ള ഡ്രോണ്‍ ആണ് തപസ്.

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നതിന് ശേഷം ഏതാനും മണിക്കൂറുകളോളം അറബിക്കടലിന് മുകളിലൂടെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചു. തപസിന് പറക്കാൻ നീണ്ട റണ്‍വേ ആവശ്യമില്ലെന്നും അതിനാല്‍ ദ്വീപ് പ്രദേശങ്ങളിലെ ചില ചെറിയ എയര്‍ഫീല്‍ഡുകളില്‍ നിന്ന് തപസ് പ്രവര്‍ത്തിപ്പിക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഡിഫൻസ് റിസര്‍ച്ച്‌ ആൻഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് (ഡിആര്‍ഡിഒ) തപസ് വികസിപ്പിക്കുന്നത്. എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിഇ) ലബോറട്ടറിയിലാണ് തപസിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. കൂടുതല്‍ ഉയരവും മെച്ചപ്പെട്ട ക്ഷമതയും ഉറപ്പാക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഘട്ടക് പോലുള്ള ആളില്ലാ യുദ്ധ വ്യോമ വാഹനങ്ങള്‍, ആര്‍ച്ചര്‍ പോലുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഡ്രോണ്‍ പദ്ധതികളില്‍ ഡിആര്‍ഡിഒ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Related Articles

Back to top button