IndiaLatest

വീട്ടിലെ ഉപകരണങ്ങള്‍ പണിമു‍ടക്കിയാല്‍ ഫ്ലിപ്കാര്‍ട്ടിനെ വിളിക്കാം

“Manju”

ഫ്ലിപ്കാര്‍ട്ട് ഇനി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുവാന്‍ മാത്രമല്ല, വീട്ടിലെ ഉപകരണങ്ങള്‍ കേടുവന്നാല്‍ അത് നന്നാക്കുവാനും എത്തും. പുതിയ ബിസിനസ് കൂടി തുടങ്ങിയിരിക്കുകയാണ് ഫ്ലിപ്കാര്‍ട്ട് ഇപ്പോള്‍. വീട്ടിലെ ഉപകരണങ്ങള്‍ സ്ഥാപിക്കുക, നന്നാക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ ബിസിനസ്.

ജീവസ് എന്ന പേരില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇതോടനുബന്ധിച്ചുള്ള കമ്പനി തുടങ്ങിയിരുന്നു. രാജ്യത്തെ 19,000 പിന്‍ കോഡുകളില്‍ ഈ സേവനം നിലവില്‍ ലഭ്യമാകും.

അര്‍ബന്‍ കമ്പനി, മസ്റ്റര്‍ റൈറ്റ്, ഓണ്‍സൈറ്റ് ഗോ എന്നീ കമ്പനികളാണ് ഫ്ലിപ്കാര്‍ട്ടിനെ കൂടാതെ ഈ മേഖലയിലേക്ക് വന്നിരിക്കുന്നത്. വില്പനയ്ക്ക് ശേഷവും മികച്ച സേവനം നല്‍കണമെന്ന ചിന്തയാണ് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കമിടാന്‍ ഫ്ലിപ്കാര്‍ട്ടിനെ പ്രേരിപ്പിച്ചത്. ഒരു പ്രദേശത്ത് തന്നെ ഇത് ലഭ്യമാണോ എന്നറിയാന്‍ എളുപ്പമാണ്. ഓരോ സ്ഥലത്തെയും പിന്‍കോഡുകള്‍ പരിശോധിച്ചു നോക്കിയാല്‍ മതിയാകും.

Related Articles

Back to top button