Uncategorized

യാമപ്രാർത്ഥനകൾ സജീവമായി

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വാസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രികാലങ്ങളിൽ നടക്കുന്ന യാമപ്രാർത്ഥനകൾ കൂടുതൽ സജീവമായിത്തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ കൊണ്ട് നിർത്തിവച്ചിരുന്ന പ്രാർത്ഥനയാണ് ഇപ്പോൾ പുനരാംരഭിച്ചത്. വൈകുന്നേരം 6 മണി മുതൽ വെളുപ്പിന് 6 മണിവരെയുള്ള പ്രാർത്ഥന പിതൃക്കൾക്കു വേണ്ടിയുള്ളതാണ്. ഒരു വീട്ടിൽനിന്ന് ഒരാളെങ്കിലും ഈ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നാണ് ഗുരുവാക്ക്. മാസത്തിലെ ഓരോ ദിവസവും ഓരോ ഏരിയകൾക്കാണ് പ്രാർത്ഥനക്ക് അനുവാദം നൽകിയിട്ടുള്ളത്.

യാമപ്രാർത്ഥനയിൽ പങ്കെടുത്തവർ

Related Articles

Check Also
Close
Back to top button