Uncategorized

വ്യാജ ബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ

“Manju”

 

പാലക്കാട്: സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ വ്യാജ ബോംബ് ഭീഷണി. പ്രതി അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തർ തൃശ്ശൂരിൽ അറസ്റ്റിൽ. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഷൊർണൂരിൽ ട്രെയിനിൽ വെച്ച് പ്രതിയെ പിടികൂടി.

Related Articles

Back to top button