IndiaLatest

സ്മാര്‍ട്ട് ഫോണിന്റെ വിലയില്‍ ലാപ്‌ടോപ്പ്

“Manju”

കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പ് ആഗ്രഹിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് ജിയോയുടെ രണ്ടാമത്തെ ലാപ്‌ടോപ്പ് മോഡലായ ജിയോബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച് ചെയ്തെങ്കിലും ഓഗസ്റ്റ് അഞ്ചിനാണ് ജിയോ ബുക്ക് വില്‍പ്പനയ്‌ക്കെത്തുക. റിലയൻസ് ഡിജിറ്റലിന്റെ ഓണ്‍ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകള്‍, ആമസോണ്‍ എന്നിവ വഴിയും ജിയോ ബുക്ക് വാങ്ങാനാവും.

ഒരു സ്മാര്‍ട്ട് ഫോണിന്റെ വിലയിലാണ് ജിയോ ലാപ്‌ടോപ്പ് ഇറക്കിയിരിക്കുന്നത്. വെറും 16,499 രൂപയാണ് ലാപ്‌ടോപ്പിന്റെ വില. ലാപ്‌ടോപ്പിനൊപ്പം ഉപയോക്താക്കള്‍ക്ക് ഡിജി ബോക്സില്‍ 100 ജി.ബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഒരു വര്‍ഷത്തേക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ജിയോ ബുക്കിന് ഒക്ടാ കോര്‍ മീഡിയടെക് എംടി 8788 പ്രോസസറാണ് കരുത്ത് നല്‍കുന്നത്. ജിയോബുക്ക് 4ജി ജിയോബ്ലൂ ഷേഡിലും എംബഡഡ് ജിയോ സിം കാര്‍ഡിലുമാണ് വരുന്നത്. ഡ്യുവല്‍ ബാൻഡ് വൈഫൈ ഉള്‍പ്പെടെയുള്ള ബഡജറ്റ് ലാപ്‌ടോപ്പ് സ്‌പോര്‍ട്‌സ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍ കൂടാതെ ഒരു എച്ച്‌ഡിഎംഐ മിനി പോര്‍ട്ടും ഇതിലുണ്ട്.

ഒറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കുമെന്ന് അവകാശപ്പെടുന്ന 5,000mAh ബാറ്ററിയാണ് ജിയോബുക്കിലുള്ളത് 64 ജി.ബി ആണ് ഇന്റേണല്‍ സ്റ്റോറേജ്, എസ്.ഡി കാര്‍ഡ് ഉപയോഗിച്ച്‌ സ്റ്റോറേജ് 256 ജി.ബി വരെ ഉയര്‍ത്താൻ കഴിയും. ഇൻഫിനിറ്റി കീബോര്‍‌ഡും വലിയ മള്‍ട്ടി ജെസ്റ്റര്‍ ട്രാക്ക് പാഡും ജിയോ ബുക്കിന്റെ പ്രധാന സവിശേഷതകളില്‍ പെടുന്നു.

ലാപ്‌ടോപ്പില്‍ ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ ഉണ്ട്, കൂടാതെ 2 മെഗാപിക്സല്‍ വെബ് ക്യാമറയും ഉണ്ട്. ലാപ്‌ടോപ്പിന് ഭാരം വെറും 990 ഗ്രാം ആണ്. റിലയൻസ് അതിന്റെ ആദ്യ ജിയോബുക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ചിരുന്നു. 15,799 രൂപയായിരുന്നു വില.

 

Related Articles

Back to top button