KeralaLatest

മാനവരാശിക്ക് ഒരുമിക്കുന്നതിനുളള ഇടമാണ് ശാന്തിഗിരി – മന്ത്രി ആന്റണി രാജു

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം): ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെയല്ല, ജാതിമതഭേദമന്യേ മനുഷ്യരാശിയെ ഒരുമിപ്പിക്കുന്ന ഇടമായി ശാന്തിഗിരി ആശ്രമം മാറിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീകരുണാകരഗുരു സമാധാനത്തിന്റെയും ശാന്തിയുടെയും വിത്ത് പാകി. ഗുരുദര്‍ശനങ്ങളുടെ പ്രഭാവലയമാണ് ശാന്തിഗിരി. ആരോഗ്യ രംഗത്തും വിദ്യഭ്യാസ രംഗത്തും ആത്മീയ രംഗത്തും ശാന്തിഗിരി നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. രാജ്യാന്തരപ്രശസ്തിയിലേക്ക് ആശ്രമം മാറാനുളള കാരണം ഇവിടെ നിന്നുയരുന്ന സന്ദേശങ്ങളാണെന്നും മന്ത്രി പറഞ്ഞു.

കേരള ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ.എ. നായര്‍, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി.രാജമോഹന്‍ എന്നിവരെ ആദരിച്ചു. കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ , മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മലങ്കര സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ജനനി കൃപ ജ്ഞാന തപസ്വിനി, മുന്‍ എം.പി.എന്‍.പീതാംബരക്കുറുപ്പ്, ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശിവന്‍കുട്ടി, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ് മുല്ലശ്ശേരി, മണ്ണന്തല ജെ.എം.എം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ഫാ.ഷിബു.ഒ.പ്ലാവില, , റ്റി.ആര്‍. അനില്‍ കുമാര്‍, കെ.വേണുഗോപാലന്‍ നായര്‍, കെ.ഷീലകുമാരി, ആര്‍ . സഹീറത്ത് ബീവി, ചൂഴാല്‍ നിര്‍മ്മലന്‍, ദീപ അനില്‍, അഡ്വ. എം . മുനീര്‍, അനീഷ് കോര, കെ. ഷോഫി, എം .എ .ലത്തീഫ്, ഡോ.ഡി.കെ.സൌന്ദരരാജന്‍, മണക്കാട് രാമചന്ദ്രന്‍, എ.എം .റാഫി. ഡോ.എം.മുരളീധരന്‍, രമണന്‍.പി.ജി, അഡ്വ.കെ.ചന്ദ്രലേഖ, ഗുരുപ്രിയന്‍.ജി, ശ്രീരത്നം.എസ്, ബ്രഹ്മചാരിണി എ.എസ്.കൃഷ്ണപ്രിയ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button