IndiaLatest

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം

“Manju”

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച് നടക്കുക.
അതേസമയം, അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്, ജൂൺ 20ന് പുറപ്പെടേണ്ട എറണാകുളം-പട്ന ദ്വിദിന എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടാനിരുന്ന പട്ന-എറണാകുളം ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണു റദ്ദാക്കിയത്.

Related Articles

Check Also
Close
Back to top button