InternationalLatest

ചന്ദ്രനില്‍ സ്ഥലം എങ്ങനെ വാങ്ങാം?; ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ബോളിവുഡ് താരങ്ങള്‍ ആരൊക്കെ?.

“Manju”

ഇന്ത്യയുടെ ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ വ്യവസായി ചന്ദ്രനില്‍ സ്ഥലം വാങ്ങി എന്നുള്ള വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജമ്മുവില്‍ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ രൂപേഷ് മാസൻ ആണ് ഓഗസ്റ്റ് 25-ന് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. ഓഗസ്റ്റ് 23-നായിരുന്നു ചന്ദ്രയാൻ-3 ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയത്. ജമ്മു കശ്മീരിലെയും ലേയിലെയും യു‌സി‌എം‌എ‌എസിന്റെ റീജിയണല്‍ ഡയറക്ടറുമാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയ 49 കാരനായ രൂപേഷ്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ചന്ദ്രനില്‍ എങ്ങനെ സ്ഥലം വാങ്ങാം എന്നുള്ള സംശയം പലര്‍ക്കും ഉണ്ടായി.
ചന്ദ്രനില്‍ എങ്ങനെ സ്ഥലം വാങ്ങാം?
ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കുന്നതിനായി 1999-ല്‍ ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാൻഡ്സ് രജിസ്ട്രി (ILLR) ആരംഭിച്ചു. ഇതുവഴിയാണ് സ്ഥലം വാങ്ങുക. വെബ്‌സൈറ്റിലെ വിവരം അനുസരിച്ച്‌ രൂപേഷ് മാസൻ സ്ഥലം വാങ്ങിയ ചന്ദ്രനിലെ പ്ലോട്ടിന്റെ നിലവിലെ നിരക്ക് ഏക്കറിന് 2,405 രൂപയാണ് (29.07 ഡോളര്‍). ലാക്കസ് ഫെലിസിറ്റാറ്റിസ്(സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എര്‍ത്ത്സ് മൂണ്‍, ട്രാക്റ്റ് 55-പാഴ്സല്‍ 10772-ലാണ് രൂപേഷ് മാസൻ സ്ഥലം വാങ്ങിയത്. മഴയുടെ കടല്‍, ബേ ഓഫ് റെയിൻബോസ് എന്നിങ്ങനെയുള്ള പേരുകളിലും ചന്ദ്രനില്‍ സ്ഥലങ്ങളുണ്ട്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് കീഴില്‍ ചന്ദ്രനില്‍ നിങ്ങള്‍ക്ക് സ്ഥലം വാങ്ങണമെങ്കില്‍ ആദ്യം www.lunarregistry.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ ലാൻഡ് ലൂണാര്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ചാന്ദ്ര സ്ഥലം രജിസ്ട്രേഷനായി താല്‍പ്പര്യമുള്ള എല്ലാ പൗരന്മാര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.
പൗരന്മാര്‍ ആദ്യം ലൂണാര്‍ ലാൻഡ് രജിസ്ട്രേഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണം. അതായത് https://lunarregistry.com/
ഹോം പേജില്‍ നിന്ന് ലൂണാര്‍ പ്രോപ്പര്‍ട്ടി രജിസ്ട്രിയും ലൂണാര്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷൻ കോസ്റ്റ് ഏറ്റവും പുതിയ അപ്ഡേറ്റും പരിശോധിക്കുക.
ഡൗണ്‍ലോഡ് സ്ക്രോള്‍ ചെയ്ത് ബൈ ലാൻഡ് ഓണ്‍ മൂണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങള്‍ സ്ഥലം എടുക്കാൻ ആഗ്രഹിക്കുന്ന ചന്ദ്രനില്‍ നിങ്ങളുടെ ലാൻഡിംഗ് സൈറ്റ് തിരഞ്ഞെടുക്കുക.
ചന്ദ്രനില്‍ ഉടമകളുടെ പേരും ഏക്കര്‍ കണക്കിന് സ്ഥലവും പൂരിപ്പിക്കുക.
ഇമെയില്‍ ഐഡി വഴിയുള്ള രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങളും ഇവിടെ നിന്ന് പൂര്‍ത്തിയാക്കുക.
ഇവിടെ ഓണ്‍ലൈൻ പേയ്‌മെന്റ് രീതിയിലൂടെ പണമടയ്‌ക്കുക.
ഇപ്പോള്‍ ലൂണാര്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷൻ ഫോം സേവ് ചെയ്ത് ഇവിടെ നിന്ന് ചന്ദ്രനിലെ ലൂണാര്‍ ലാൻഡ് രജിസ്ട്രി പരിശോധിക്കുക.
ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ബോളിവുഡ് താരങ്ങള്‍
ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ആദ്യ ബോളിവുഡ് താരമാണ് സുശാന്ത് സിംഗ് രജ്പുത് (എസ്‌എസ്‌ആര്‍). ‘സീ ഓഫ് മസ്‌കോവി’യുടെ മേരെ മസ്‌കോവിയൻസ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് ചന്ദ്രന്റെ മറുവശത്ത് അദ്ദേഹം ഭൂമി വാങ്ങിയിരുന്നു. അന്തരിച്ച നടൻ ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാൻഡ്സ് രജിസ്ട്രിയില്‍ നിന്നാണ് സ്വത്ത് വാങ്ങിയത്. 2018-ലാണ് സുശാന്ത് ചന്ദ്രനില്‍ ഭൂമി വാങ്ങിയത്.
ലൂണാര്‍ രജിസ്ട്രി പ്രകാരം, നടൻ ഷാരൂഖ് ഖാനും ചന്ദ്രനില്‍ സ്ഥലമുണ്ട്. സീ ഓഫ് ട്രാൻക്വിലിറ്റി എന്നറിയപ്പെടുന്ന ഇടത്താണ് ഷാരുഖിന് സ്ഥലം ഉള്ളത്. നടന്റെ ഒരു ഓസ്‌ട്രേലിയൻ ആരാധകനാണ് അദ്ദേഹത്തിനായി ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയത്. ഇക്കാര്യം ഷാരൂഖ് തന്നെ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ബിഗ് ബോസ് പ്രണയ ജോഡികളായ പ്രിയങ്ക ചാഹര്‍ ചൗധരിയും അങ്കിത് ഗുപ്തയും ചന്ദ്രനില്‍ സ്ഥലം വാങ്ങിയവരാണ്. ആരാധകരാണ് താരങ്ങള്‍ക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയത്. അംഗീകൃത ലൂണാര്‍ ചാര്‍ട്ടിന്റെ അങ്ങേയറ്റത്തെ വടക്കുപടിഞ്ഞാറൻ കോണില്‍ കൃത്യമായി 6 ചതുരങ്ങള്‍ തെക്കും 6 ചതുരങ്ങള്‍ കിഴക്കും സ്ഥിതി ചെയ്യുന്ന ഇടത്താണ് ഇവര്‍ക്ക് സ്ഥലം ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button