KeralaLatest

അന്താരാഷ്ട്ര പുസ്തകമേള സമാപനത്തിലേക്ക്, ഇന്ന് ഏഴാം ദിവസം

“Manju”
പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ശാന്തിഗിരി പബ്ലിക്കേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍

തിരുവനന്തപുരം : കേരള നിയമസഭാ കോംപ്ലക്സില്‍ നടക്കുന്ന അന്താരാഷ്ട്രാ പുസ്തകോത്സവം ഇന്ന് അവസാന ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് നടക്കുന്ന കേരളീയം സമാപന സമ്മേളനത്തോടെ പുസ്തമേളയ്ക്കും ഒരാഴ്ചയായി തിരുവനന്തപുരം നഗരത്തില്‍ നടന്നുവരുന്ന കേരളീയം പരിപാടികള്‍ക്കും സമാപനമാകും. ശാന്തിഗിരി ആശ്രമത്തിന്റെ അന്താരാഷ്ട്രാ പുസ്തക പ്രദര്‍ശന നഗരിയിലെ സ്റ്റാളില്‍ ഇന്നലെ വൈകിട്ട് സന്ദര്‍ശനം നടത്തിയ പ്രമുഖരില്‍ മുന്‍ മന്ത്രി അഡ്വ. ജോസ് തെറ്റയില്‍, കൊല്ലം കുന്നത്തൂര്‍ എം.എല്‍.. കോവൂര്‍ കുഞ്ഞുമോന്‍, ജോജി പനച്ചമൂട്ടില്‍, അഹമ്മദ് ദേവര്‍കോവില്‍ മിനിസ്റ്ററുടെ പേഴ്സണല്‍ സ്റ്റാഫുകള്‍, ദൂരദര്‍ശന്‍ മുന്‍ ന്യൂസ് റീഡര്‍ ആല്‍ബര്‍ട്ട് അലക്സ്, കൊല്ലം ചവറ എം.എല്‍.. ഡോ. സുജിത് വിജയന്‍ പിള്ള, മലപ്പുറം കൊണ്ടോട്ടി എംഎല്‍എ റ്റി.വി. ഇബ്രാഹീം എന്നിവര്‍ ഉള്‍പ്പെടുന്നു.

ശാന്തിഗിരി സ്റ്റാളിലൂടെ കടന്നുപോയവര്‍…

ഏഴാം ദിവസമായ ഇന്ന് രാവിലെ റെബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, മുന്‍ മന്ത്രി കെ.സി. ജോസഫിന്റെ പി.എസ്. ബേബി, മാതൃഭൂമി ന്യൂസിലെ കെ ഉണ്ണികൃഷ്ണന്‍, പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ എന്നിവരും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, പൊതു ജനങ്ങള്‍, ശാന്തിഗിരിയിലെ പ്രവര്‍ത്തകര്‍, ഗുരുഭക്തര്‍ എന്നിങ്ങനെ നിരവധി പേര്‍ സ്റ്റാളുകളിലൂടെ കടന്നുപോയവരാണ്.

Related Articles

Back to top button