IndiaLatest

ധ്യാനമഠം തുറന്നു; ഗുരുവിനെ കണ്ടു കണ്‍നിറയെ, മനംനിറഞ്ഞ് ഭക്തര്‍

“Manju”

ചെയ്യൂര്‍: വിടര്‍ന്ന താമരയ്ക്കു മുകളില്‍ ധ്യാനനിരതനായ ഗുരുവിന്റെ കാഞ്ചനശോഭ തുളുമ്പുന്ന രൂപം. ഗുരുവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ക്കും ഗുരുവിനെ കണ്ടിട്ടുളളവര്‍ക്കും ‘ഗുരുദര്‍ശനം’ ഒരു പോലെ ഹൃദ്യമാകും. ആത്മീയ സമ്മോഹനത്തിന് അനുചിതമായ പശ്ചാത്തല സംഗീതവും പ്രകാശവിന്യാസവും. ഇവ ഓരോന്നും
ചെന്നൈയിലെ ഗുരുഭക്തര്‍ക്ക് അവിസ്മരണീയമായി മാറുകയാണ് പുതുവര്‍ഷത്തിലെ ഓരോ ദിനവും. മണ്‍നിറമിഴിവില്‍ ധ്യാനമഠം. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ അന്തരംഗത്തില്‍ ഒരു ഉള്‍ത്തുടിപ്പ്. ഉളളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെയുളളത് ആത്മീയപ്രചോദകമായ ദര്‍ശനക്കാഴ്ചയാണ് ഓരോരുത്തരും കണ്ടറിയേണ്ടത്. തങ്ങളുടെ സര്‍വസ്വവുമായ പ്രകാശരൂപനായ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ മിഴിവാര്‍ന്ന ഛായാചിത്രം ഭക്തരില്‍ ഉളവാക്കുന്നത് അവാച്യമായ അനുഭൂതിയാണ്. തങ്ങളുടെ മണ്ണിലേക്ക്  ആ ഗുരുവിന്റെ കാരുണ്യവും പ്രകാശവും ചൊരിയാന്‍ ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി തീര്‍ത്ഥയാത്രയായി എത്തിയതിന്റെ നിര്‍വൃതിയിലാണ് ചെയ്യൂര്‍.

ഇന്ന് രാവിലെ 10 മണിക്ക് ദര്‍ശനമന്ദിരത്തില്‍ നിന്നും ശിഷ്യപൂജിത സന്ന്യാസ സംഘത്തിന്റെ അകമ്പടിയോടെ പുതുതായി നിര്‍മ്മിച്ച ധ്യാനമഠത്തി. ശിഷ്യപൂജിതയുടെ തൃക്കരങ്ങളാല്‍ ധ്യാനമഠത്തിലാകെ പ്രകാശം ചൊരിഞ്ഞതോടെ ഗുരുദര്‍ശനത്തിന്റെ നവ്യൂനുഭൂതി നുകരുകയാണ് ഭക്തര്‍. ധ്യാനമഠത്തിനകത്ത് ഗുരുവിന്റെ പാദുകം സ്ഥാപിച്ച് പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങള്‍ നടത്തി. സ്വാമി ചെതന്യ ജ്ഞാന തപസ്വി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി, ജനനി നിര്‍മ്മല ജ്ഞാന തപസ്വിനി, ജനനി ഋഷിരത്‌ന ജ്ഞാന തപസ്വിനി, ജനനി ദിവ്യ ജ്ഞാന തപസ്വിനി എന്നിവര്‍ ശിഷ്യപൂജിതയ്‌ക്കൊപ്പമുണ്ടായിരുന്നു. പുറത്ത് സന്ന്യാസി സന്ന്യാസിനിമാരും ഭക്തരും ശകത്മായ പ്രാര്‍ത്ഥനകളോടെ ആ ദൈവനിയോഗത്തിന് സാക്ഷിയായി.

ധ്യാനമഠം എന്നത് ജപത്തിനും ധ്യാനത്തിനുമുള്ള സങ്കല്പമാണ്. ആത്മീയതയിലെ പ്രധാന സവിശേഷമായ ഒരു കാര്യമാണ് ധ്യാനം. സര്‍വ്വേശ്വരനുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ. പ്രകാശത്തിന്റെ പരമാവസ്ഥയില്‍ അനുഭൂതിയുടെ രാഗലയവിന്യാസങ്ങളില്‍ മനുഷ്യന്റെ മനസ് അതീന്ദ്രീയതക്കുമപ്പുറത്ത് ധ്യാനത്തിന്റെ അനുപമായ അമേയലോകത്തിലേക്ക് കടന്നുപോകും. ഗുരുവിന്റെ മഹാകാരുണ്യപ്രവാഹത്തില്‍ ഭക്തന് ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളെപോലും കാണുവാനും അറിയുവാനുമുള്ള അപൂര്‍വ്വമായ ദര്‍ശന ഖനികളുണ്ട്. അത് ശാന്തിഗിരിയുടെ ദര്‍ശന സിദ്ധാന്തമാണ്.അതിന് സമാനതകളില്ല.

ധ്യാനത്തിന് പല അവസ്ഥകളുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ധ്യാനമെന്നത് ഗുരുവില്‍ മനസ്സര്‍പ്പിക്കുകയെന്നതാണ്. ഗുരുവില്‍ മനസ്സര്‍പ്പിച്ചിട്ട് സകലതും ഗുരുവിലര്‍പ്പിക്കുന്നു. ഗുരുവില്‍ എല്ലാം കാണുന്നു. ഗുരു സാക്ഷാത് പരബ്രഹ്‌മം എന്ന സങ്കല്പത്തില്‍ മുന്‍നിര്‍ത്തിയുള്ള ധ്യാനം. എല്ലാം ഒരു കേന്ദ്രബിന്ദുവിലേക്ക് ശ്രദ്ധിച്ചുകൊണ്ട്‌ചെയ്യുന്ന ഒരു കാര്യം, അതാണ് ധ്യാനമഠം. രജതജൂബിലി ആഘോഷവേളയില്‍ ചെയ്യൂരിന് ലഭിച്ച ധ്യാനമഠം ഭക്തിയുടെ പുതിയ അനുഭവം ഓരോരുത്തര്‍ക്കും പ്രദാനം ചെയ്യുകതന്നെചെയ്യും.

 

 

 

 

Related Articles

Back to top button